മോഹന്‍ലാല്‍ റിഹേഴ്‌സല്‍ എടുത്താണോ അഭിനയിക്കുന്നത് ; ആമിര്‍ഖാന്‍ പ്രിയദര്‍ശനോട് ചോദിച്ചു

മോഹന്‍ലാല്‍ റിഹേഴ്‌സല്‍ എടുത്താണോ അഭിനയിക്കുന്നത് ; ആമിര്‍ഖാന്‍ പ്രിയദര്‍ശനോട് ചോദിച്ചു
താളവട്ടം സിനിമയില്‍ മാനസിക വിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായുള്ള മോഹന്‍ലാലിന്റെ അഭിനയം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ഈ സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ സംവിധായകന്‍ പ്രിയദര്‍ശനോട് ചോദിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.

താളവട്ടത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് റിഹേഴ്‌സല്‍ ചെയ്തു നോക്കിയിട്ടാണോ എന്നാണ് ആമിര്‍ ഖാന്‍ പ്രിയദര്‍ശനോട് ചോദിച്ചത്. താളവട്ടം കണ്ടവര്‍ക്കാര്‍ക്കും വിനു എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. അത്രയും ഗംഭീരമായിട്ടായിരുന്നു ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ആമിര്‍ ചോദിച്ച ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടി, റിഹേഴ്‌സല്‍ ഇല്ലാതെയാണ് ആ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് എന്നാണ്. ഒട്ടും തയ്യാറെടുപ്പുകള്‍ ഇല്ലാതെ, വളരെ വേഗത്തില്‍, വളരെ സ്വാഭാവികമായും അനായാസമായും മോഹന്‍ലാലിന് അഭിനയിക്കാന്‍ കഴിയുന്നു എന്നതാണ് മോഹന്‍ലാലിനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രത്യേകത എന്നും പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, എം ജി സോമന്‍, കാര്‍ത്തിക, ലിസി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 1986ല്‍ റിലീസ് ചെയ്ത സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം പ്രിയദര്‍ശന്‍ തന്നെ ആയിരുന്നു നിര്‍വഹിച്ചത്.

Other News in this category4malayalees Recommends