40,000 കെയര്‍ ജീവനക്കാര്‍ പുറത്തേക്ക്; കെയര്‍ ഹോം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഹോമുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കും? വാക്‌സിനെടുക്കാത്ത ജീവനക്കാരുടെ വിലക്ക് പ്രായമായ അന്തേവാസികള്‍ക്ക് വൈറസ് പകര്‍ത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

40,000 കെയര്‍ ജീവനക്കാര്‍ പുറത്തേക്ക്; കെയര്‍ ഹോം ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഹോമുകള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കും? വാക്‌സിനെടുക്കാത്ത ജീവനക്കാരുടെ വിലക്ക് പ്രായമായ അന്തേവാസികള്‍ക്ക് വൈറസ് പകര്‍ത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിബന്ധന പ്രായമായ, രോഗസാധ്യത അധികമുള്ള കെയര്‍ ഹോം അന്തേവാസികള്‍ക്ക് കോവിഡ്-19 പിടിപെടാന്‍ ഇടയാക്കുമെന്ന് ആശങ്ക. വാക്‌സിനെടുക്കുന്നതിനെ എതിര്‍ക്കുന്നത് മൂലം ഏകദേശം 40,000 ഫ്രണ്ട്‌ലൈന്‍ കെയറര്‍മാര്‍ ആഴ്ചകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്നും പുറത്താകുമെന്നതാണ് അവസ്ഥ.


എന്നാല്‍ ഒഴിവുകളില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തുമ്പോഴും ഈ തസ്തികകളിലേക്ക് പുതിയ ആളുകളെ നിയോഗിക്കാന്‍ പ്രൊവൈഡേഴ്‌സ് ബുദ്ധിമുട്ടുകയാണ്. നവംബര്‍ 11 മുതല്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂണിറ്റുകളും, ഫ്‌ളോറുകളും, ചിലപ്പോള്‍ റെസിഡന്‍ഷ്യല്‍ ഹോമുകള്‍ സമ്പൂര്‍ണ്ണമായോ അടയ്‌ക്കേണ്ടി വരുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതോടെ പെന്‍ഷനേഴ്‌സിനെ ഹോസ്പിറ്റല്‍ വാര്‍ഡുകളിലേക്ക് നീക്കേണ്ട അവസ്ഥ നേരിടും. എന്‍എച്ച്എസില്‍ 'വാക്‌സിനില്ലാതെ ജോലിയില്ലെന്ന' നിബന്ധന പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഇവിടെ വാക്‌സിനെടുക്കാന്‍ ഏതെങ്കിലും മുന്‍ കെയര്‍ ഹോം സ്റ്റാഫ് തന്നെ ഇവരെ പരിപാലിക്കുകയും ചെയ്‌തേക്കാമെന്നതാണ് വിരോധാഭാസം.

ഇത് കണക്കിലെടുത്ത് വിന്റര്‍ കഴിയുന്നത് വരെ നിര്‍ബന്ധിത വാക്‌സിനേഷന്‍ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നാണ് കെയര്‍ ഇന്‍ഡസ്ട്രി മേധാവികള്‍ മന്ത്രിമാരോട് അപേക്ഷിക്കുന്നത്. കൊറോണാവൈറസിന്റെ മറ്റൊരു തരംഗവും, ഫ്‌ളൂ കേസുകളും ഒരുമിച്ച് നേരിടേണ്ടി വരുന്നത് ഹെല്‍ത്ത് സര്‍വ്വീസുകളെ സമ്മര്‍ദത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്.

കെയര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടാല്‍ പ്രായമായ അന്തേവാസികള്‍ക്ക് താമസിക്കാന്‍ മറ്റ് ഇടങ്ങള്‍ തേടേണ്ടതായി വരും. ഇത് ഫലത്തില്‍ എന്‍എച്ച്എസിനെയാണ് സമ്മര്‍ദത്തിലാക്കുക, കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗ്രീന്‍ പറഞ്ഞു.
Other News in this category4malayalees Recommends