മതം മാറ്റത്തിന് നിര്‍ബന്ധിച്ചെന്ന പരാതി ; കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളി കയ്യേറി ബജ്‌രംഗ് ദള്‍ ഭജന

മതം മാറ്റത്തിന് നിര്‍ബന്ധിച്ചെന്ന പരാതി ; കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളി കയ്യേറി ബജ്‌രംഗ് ദള്‍ ഭജന
മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളി കയ്യേറി ബജ്‌രംഗ് ദള്‍ ഭജന. ഞായറാഴ്ച രാവിലെയാണ് ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ പള്ളയിലെത്തിയ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഭജന നടത്തിയത്.

കഴിഞ്ഞ ദിവസം വിശ്വനാഥ് എന്ന പേരുള്ളയാളെ മതംമാറ്റത്തിന് നിര്‍ബന്ധിച്ചുവെന്ന ആരോപണത്തിനു പിറകെയാണ് സ്ത്രീകളടക്കം നിരവധി ബജ്‌രംഗ് ദള്‍, വിഎച്ച്പി പ്രവര്‍ത്തകരാണ് 11 ഓടെ ചര്‍ച്ചിലെത്തിയത്.

ചര്‍ച്ചിലെ പുരോഹിതന്‍ സോമു അവരാധിയെ ഇവര്‍ ആക്രമിച്ചതായും പരാതിയുണ്ട്. കൈയേറ്റത്തില്‍ പരിക്കേറ്റ അച്ചനെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം മതപരിവര്‍ത്തനം നടത്തിയ അച്ചനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.

അച്ചനടക്കം നാലുപേര്‍ക്കെതിരെ ഹുബ്ലി പൊലീസ് പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയ കേസും ഇവര്‍ക്കെതിരെയുണ്ട്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.

Other News in this category4malayalees Recommends