കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു,എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയിട്ടില്ല, മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു,എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയിട്ടില്ല, മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നടപടി വിവാദമായി. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

'കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു,എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത് തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു' കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ ഇത്രയും തരംതാഴാന്‍ കഴിയുകയുള്ളൂ എന്നും ബിജെപി പറഞ്ഞു. ഒരു തരത്തിലുള്ള മറപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വക്താവ് മാളവിക അവിനാഷ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് വന്നത് പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വക്താവായ ലാവണ്യ ബല്ലാല്‍ പറഞ്ഞു.സംഭവം നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍, ട്വീറ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Other News in this category4malayalees Recommends