ആറാമത്തെ വയസ്സില്‍ കാഴ്ച ശക്തി നഷ്ടമായി ; വെല്ലുവിളികളില്‍ പതറാതെ ഐഎഎസ് നേടി പ്രജ്ഞല്‍

ആറാമത്തെ വയസ്സില്‍ കാഴ്ച ശക്തി നഷ്ടമായി ; വെല്ലുവിളികളില്‍ പതറാതെ ഐഎഎസ് നേടി പ്രജ്ഞല്‍
ഇന്ത്യയിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഐഐഎസ് ഓഫീസറാണ് പ്രജ്ഞല്‍ പാട്ടീല്‍ . ഏതൊരാളുടെയും ജീവിതത്തില്‍ പ്രചോദനമാകുന്ന കഥയാണ് പ്രജ്ഞലിന്റേത്. കാരണം ഈ നേട്ടം കൈവരിക്കാന്‍ നിരവധി പ്രതിസന്ധികളെയാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. 2016 ലും 2017ലും ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി. 2016 ല്‍ 744ാം റാങ്കാണ് പ്രജ്ഞലിന് ലഭിച്ചത്. എന്നാല്‍ രണ്ടാം തവണ അഖിലേന്ത്യാ തലത്തില്‍ 124 റാങ്കിലെത്തി.

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ സ്വദേശിയ ഈ പെണ്‍കുട്ടിക്ക് ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. ആറാമത്തെ വയസ്സില്‍ കാഴ്ചശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. മുംബൈയിലെ കമല മേത്ത ദാദര്‍ അന്ധവിദ്യാലയത്തിലായിരുന്നു ഇവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി, എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി.

ഏറ്റവും ശ്രദ്ധേയമായ വസ്തുത യുപിഎസ്‌സി പരീക്ഷക്ക് തയ്യാറെടുപ്പിനായി പ്രജ്ഞല്‍ കോച്ചിംഗ് ക്ലാസുകളെ ആശ്രയിച്ചില്ല എന്നതാണ്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു പഠനം. പാഠഭാഗങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും. കാഴ്ച ഇല്ലെങ്കിലും കേള്‍വിയുടെ സാധ്യതകളെ എല്ലാത്തരത്തിലും ഉപയോഗിച്ചായിരുന്നു ഈ പെണ്‍കുട്ടിയും പഠനം. 2017 ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ പ്രജ്ഞാല്‍ എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി നിയമിതയായി. നിലവില്‍ തിരുവനന്തപുരം സബ്കളക്ടറാണ് പ്രജ്ഞാല്‍ പാട്ടീല്‍.Other News in this category4malayalees Recommends