സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ യുവതിയുടെ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു ദൂബായില്‍ ; ജോലി നല്‍കി കോഴിക്കോട്ടുകാരന്‍

സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ യുവതിയുടെ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു ദൂബായില്‍ ; ജോലി നല്‍കി കോഴിക്കോട്ടുകാരന്‍
ചിലരുടെ നിസഹായാവസ്ഥ മനസില്‍ വല്ലാത്ത വേദന സൃഷ്ടിക്കും.അത്തരം ഒരു സംഭവം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ യുവതിയുടെ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു സുകുമാരന്‍ ഒടുലില്‍ ജോലി നേടി ദുബായിയിലെത്തി. ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ് എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് റിങ്കു ജോലിയില്‍ പ്രവേശിച്ചത്. ജെടിഎസിലെ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ബൈജു ചാലിയിലാണ് റിങ്കുവിനെ ദുബായിയിലെത്തിച്ചത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യവെ 2018ലാണ് റിങ്കുവിന് കൊയിലാണ്ടി സ്വദേശിയായ യുവതിയുടെ മര്‍ദനമേറ്റത്. ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി സ്‌കൂട്ടര്‍ വെച്ചിട്ടുപോവുകയായിരുന്നു. ഇത് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം റിങ്കു അവിടെ നിന്ന് നീക്കിവെച്ചതില്‍ പ്രകോപിതയായി റിങ്കുവിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ റിങ്കു പ്രത്യാഘാതങ്ങള്‍ ഭയന്ന് പ്രതികരിക്കാതെ മാറി ിനില്‍ക്കുകയായിരുന്നു. റിങ്കുവിന്റെ ഭാഗത്തെ സത്യസ്ഥിതി മനസിനാക്കി, സംഭവത്തിന് പിന്നാലെ റിങ്കുവിന് സഹായ വാഗ്ദാനങ്ങളുമായി നിരവധിപ്പേരെത്തി. കര്‍ണാടകയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തിയ ശേഷം, തന്റെ ഏക ആശ്രയമായിരുന്ന അമ്മയ്ക്ക് താങ്ങായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെയിലാണ് യുവതിയുടെ മര്‍ദ്ദനമേറ്റത്. മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ച ആ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴും പിന്നീട് റിങ്കുവിന്റെ അവസ്ഥ മനസിലാക്കിയപ്പോഴും അദ്ദേഹത്തെ സഹായിക്കണമെന്ന് മനസില്‍ ഉറപ്പിച്ചതാണെന്ന് ബൈജു പറയുന്നു.

എന്നാല്‍ അമ്മയുടെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ യുഎഇയിലെ ജോലി വാഗ്ദാനം സ്വീകരിക്കാന്‍ റിങ്കുവിന് അന്ന് കഴിഞ്ഞില്ല. ശസ്ത്രക്രിയ കഴിഞ്ഞ് പിന്നീട് റിങ്കു ബന്ധപ്പെട്ടപ്പോള്‍ ജോലിക്കായുള്ള എല്ലാ നടപടികളും താന്‍ ഇടപെട്ട് എത്രയും വേഗം പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends