മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് മിഷനില്‍ ഇടവക ദിനാഘോഷവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നാളെ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി...

മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് മിഷനില്‍ ഇടവക ദിനാഘോഷവും  സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നാളെ; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി...
മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് ദി അപ്പോസ്തല്‍ മിഷനില്‍ ഇടവക ദിനാഘോഷവും സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും നാളെ ശനിയാഴ്ച (13/11/21) വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് സമുചിതമായി കൊണ്ടാടും. നാളെ വൈകുന്നേരം 4 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഇടവക ട്രസ്റ്റി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, സെന്റ്.ആന്റണിസ് ഇടവക വികാരി റവ.ഫാ. നിക്ക് കേന്‍, മാഞ്ചസ്റ്റര്‍ സീറോ മലങ്കര ഇടവക വികാരി റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, റവ.ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, റവ.ഫാ. ജോണ്‍ പുളിന്താനം, റവ.ഫാ.സ്റ്റീഫന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇടവകയിലെ ഇരുന്നൂറ്റിമുപ്പതോളം വരുന്ന കുടുംബങ്ങളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കും. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ചെറിയാന്‍ മാത്യു, ജോജി ജോസഫ്, ജെസീക്കാ ഗില്‍ബര്‍ട്ട്, ആഞ്ചലീനാ ബോബി തുടങ്ങിയവര്‍ സംസാരിക്കും. ജോബി തോമസ്, സണ്‍ഡേ സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്‍ ബിജോയ് തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

ഇടവകയിലെ വിഥിന്‍ഷോ, സ്റ്റോക്‌പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന വിവിധ കുടുംബക്കൂട്ടായ്മകളിലെയും, സണ്‍ഡേ സ്‌കൂള്‍, മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്‌സ്, യൂത്ത്, വിമന്‍സ് ഫോറം, മെന്‍സ് ഫോറം തുടങ്ങിയ വിവിധ സംഘടനകളിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബൈബിള്‍ അധിഷ്ടിത കലാ പരിപാടികളും ഡാന്‍സും, ആക്ഷന്‍ സോംഗും, സ്‌കിറ്റുമെല്ലാമായി പരിപാടികള്‍ വര്‍ണാഭമാകും.

ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നിയന്ത്രണത്തില്‍ ട്വിങ്കിള്‍ ഈപ്പന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍, മിന്റോ ആന്റണി, ഡോ.അഞ്ജു ബെന്‍ഡന്‍, ജോജോ തോമസ് എന്നിവരും ട്രസ്റ്റിമാരായ ജോസ്, ജിന്‍സ് മോന്‍ തുടങ്ങിയവര്‍ക്കൊപ്പം പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നടത്താന്‍ കഴിയാതിരുന്ന പരിപാടിയാണ് നാളെ ഫോറം സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്നത്.


ജി.സി.എസ്.ഇ, എ ലെവല്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് അവാര്‍ഡ് വിതരണം, മതബോധന വിദ്യാര്‍ത്ഥികള്‍ക്കും, കായിക മത്സരങ്ങളിലെ വിജയികള്‍ക്കുമുള്ള സമ്മാന വിതരണം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്. സാല്‍ഫോര്‍ഡ് കലവറ കാറ്ററിംഗിന്റെ രുചികരമായ ഭക്ഷണം പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ്.


ഇടവക ദിനാഘോഷവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും വലിയ വിജയമാക്കുവാന്‍ ഇടവകാംഗങ്ങളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

Other News in this category4malayalees Recommends