ഖത്തര്‍ ലോകകപ്പ് ; യോഗ്യത നേടിയ അഞ്ചു ടീമുകളുടെ പതാക ഉയര്‍ത്തി

ഖത്തര്‍ ലോകകപ്പ് ; യോഗ്യത നേടിയ അഞ്ചു ടീമുകളുടെ പതാക ഉയര്‍ത്തി
2022 ഖത്തര്‍ ലോകകപ്പിന്റെ ഒരു വര്‍ഷ കൌണ്ട് ഡൌണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു. നിലവില്‍ യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തി. ഫ്രാന്‍സ്, ബ്രസീല്‍ ഉള്‍പ്പെടെ യോഗ്യത നേടിയ നാല് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്. ഡെന്മാര്‍ക്ക്, ജര്‍മ്മനി, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, ദോഹയിലേക്ക് ആദ്യം ടിക്കറ്റുറപ്പിച്ച അഞ്ച് ടീമുകള്‍.

ദഫ്‌ന ടൌണ്‍ഷിപ്പ് ടവറുകള്‍ക്ക് അഭിമുഖമായി ആദ്യം സ്ഥാനമുറപ്പിച്ച അഞ്ച് ടീമുകളുടെ പതാകകളും അടുത്ത അവകാശികള്‍ക്കായുള്ള കൊടിമരങ്ങളും വാനിലേക്കുയര്‍ന്നു കഴിഞ്ഞു. ഇതിനകം യോഗ്യത നേടിയ അഞ്ച് രാജ്യങ്ങളുടെ ഖത്തറിലെ സ്ഥാനപതികള്‍ ചേര്‍ന്നാണ് അവരവരുടെ പതാകകള്‍ ഉയര്‍ത്തിയത്.


Other News in this category4malayalees Recommends