രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷാരംഭം മുതല്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കും

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷാരംഭം മുതല്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കും
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത വര്‍ഷാരംഭം മുതല്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാനുറച്ച് യു.എ.ഇ. മുഴുവന്‍ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം.

അബൂദബി, ദുബൈ, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷത്തിന് തുടക്കത്തില്‍ തന്നെ നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ജനുവരിയോടെ ഓണ്‍ലൈന്‍ പഠന സംവിധാനം പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍, സ്‌കൂള്‍ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ വൈകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Other News in this category



4malayalees Recommends