സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ ശനിയാഴ്ച്ച മുതല്‍ : ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടി പതിനൊന്നുപേര്‍

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമിഫൈനല്‍ മത്സരങ്ങള്‍  ഈ ശനിയാഴ്ച്ച മുതല്‍ : ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടി പതിനൊന്നുപേര്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടി മുന്‍നിരയിലെത്തിയത് പതിനൊന്നുപേര്‍. ആദ്യ റൗണ്ട് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എട്ടുമുതല്‍ പത്തുവരെയുള്ള പ്രായക്കാരിലും മൂന്നുകുട്ടികള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയപ്പോള്‍ പതിനൊന്നുമുതല്‍ പതിമൂന്നു വയസ്സുവരെയുള്ള എയ്ജ് ഗ്രൂപ്പില്‍ രണ്ടുകുട്ടികള്‍ മുന്‍ നിരയിലെത്തി. പതിനാലുമുതല്‍ പതിനേഴുവരെയുള്ള ഗ്രൂപ്പില്‍ ഒരു മത്സരാര്‍ത്ഥിയും മുതിര്‍ന്നവരുടെ ഗ്രൂപ്പില്‍ അഞ്ച് മത്സരാത്ഥികളും മുന്‍ നിരയിലെത്തി. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നുമുള്ള അമ്പതു ശതമാനം കുട്ടികളാണ് സെമി ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ മത്സരഫലം ഇതിനോടകം അവരുടെ റെജിസ്റ്റഡ് ഈമെയിലില്‍ അറിയിച്ചിട്ടുണ്ട് . സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അഞ്ച് മത്സരാര്‍ത്ഥികള്‍ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക http://smegbbiblekalotsavam.com/Other News in this category4malayalees Recommends