മക്കളുടെ വിവാഹം ശ്മശാനത്തില്‍ വെച്ച് നടത്തി ഒരു കുടുംബം ; കര്‍ണാടകയിലെ കുടുംബം വ്യത്യസ്ത വിവാഹം നടത്താന്‍ ഒരു കാരണമുണ്ട്

മക്കളുടെ വിവാഹം ശ്മശാനത്തില്‍ വെച്ച് നടത്തി ഒരു കുടുംബം ; കര്‍ണാടകയിലെ കുടുംബം വ്യത്യസ്ത വിവാഹം നടത്താന്‍ ഒരു കാരണമുണ്ട്
അന്ധവിശ്വാശസത്തിനെതിരെ സന്ദേശം നല്‍കാന്‍ മക്കളുടെ വിവാഹം ശ്മശാനത്തില്‍ വെച്ച് നടത്തി ഒരു കുടുംബം. കര്‍ണ്ണാടകയിലെ ഗൊകക് ഷിംഗലപുരിയിലാണ് സംഭവം.

കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയുടെ അനുയായിയും മാനവ ബന്ധുത്വ വേദികെ അംഗവുമായ ആരിഫ് പീര്‍സദേയാണ് മക്കളുടേയും അനന്തരവന്റെയും വിവാഹം ശ്മശനാനത്തില്‍ വെച്ച് നടത്തിയത്. അന്ധവിശ്വാസത്തിനെതിരെ സന്ദേശം നല്‍കാനാണ് ശ്മശാനത്തില്‍ വിവാഹം നടത്തിയതെന്ന് ആരിഫ് പറഞ്ഞു.

മുസ്ലീം ശ്മശാനത്തിലെ ഒഴിഞ്ഞ ഭാഗത്ത് പന്തലിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തിന് പങ്കെടുക്കാനെത്തിയത്.

സതീഷ് ജാര്‍ക്കിഹോളിയുടെ മകള്‍ പ്രിയങ്ക ജാര്‍ക്കിഹോളി, മാനവ ബന്ധുത്വ വേദികെ കണ്‍വീനര്‍ രവീന്ദ്ര നായിക് എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.Other News in this category4malayalees Recommends