കുടുംബവും കുട്ടികളും വേണം, ഇതു രണ്ടും പുതിയ തീരുമാനത്തിലൂടെ സാധിക്കും; ദത്തെടുക്കാനൊരുങ്ങി നടി സ്വര ഭാസ്‌കര്‍

കുടുംബവും കുട്ടികളും വേണം, ഇതു രണ്ടും പുതിയ തീരുമാനത്തിലൂടെ സാധിക്കും; ദത്തെടുക്കാനൊരുങ്ങി നടി സ്വര ഭാസ്‌കര്‍
കുടംബവും കുട്ടികളുമെന്ന സ്വപ്നത്തിലേയ്ക്ക് നടന്നു കയറി നടി സ്വര ഭാസ്‌കര്‍. താരം ഇപ്പോള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണ്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുന്‍പന്തിയിലുള്ള സ്വര ഭാസ്‌കര്‍ അനാഥാലയത്തില്‍ നിന്നും തന്നെ കുഞ്ഞിനെ എടുത്തു വളര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ദത്തെടുക്കുന്നതിനായി അവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ സ്വീകരിക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ് താരം ഇപ്പോള്‍.

സ്വര ഭാസ്‌കര്‍ പറയുന്നതിങ്ങനെ

'എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.

'സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. ഇതിന് പിന്നിലുള്ള നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല.

Other News in this category4malayalees Recommends