നിര്‍മ്മാതാക്കളുടെ ഓഫീസിലെ ആദായനികുതി പരിശോധന ഫെയ്‌സ്ബുക്ക് പോസ്റ്റാക്കി വിനായകന്‍; മനസിലാകുന്നില്ലെന്ന് കമന്റുകള്‍

നിര്‍മ്മാതാക്കളുടെ ഓഫീസിലെ ആദായനികുതി പരിശോധന ഫെയ്‌സ്ബുക്ക് പോസ്റ്റാക്കി വിനായകന്‍; മനസിലാകുന്നില്ലെന്ന് കമന്റുകള്‍
സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളില്‍ വ്യത്യസ്ഥമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ വിനായകന്‍. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകന്‍ ഫേസ്ബുക്കില്‍ കുറിക്കുക. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെ മലയാള സിനിമയിലെ ചില നിര്‍മ്മാതാക്കളുടെ വീടുകളില്‍ ആദായനികുതി പരിശോധന് വന്ന വാര്‍ത്തയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയില്‍ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നീ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന് നടന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് പരിശോധന. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് പരിശോധന് നടന്നത്.


Other News in this category4malayalees Recommends