ഭാര്യയെ അടിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ തെലങ്കാന ; കേരളത്തില്‍ 52.4 ശതമാനം പേരും ഗാര്‍ഹിക പീഡനം പ്രശ്നമാക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു
കുടുംബത്തെയും ഭര്‍ത്താവിനെയും സേവിക്കലാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് കരുതുന്നവരാണ് ഇന്ത്യയിലെ സ്ത്രീസമൂഹത്തിന്റെ വലിയൊരു വിഭാഗമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് . നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പുരുഷാധിപത്യത്തിന് കീഴ്പ്പെട്ടു ജീവിക്കുക എന്നത് ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകളുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണെന്നാണ് സര്‍വേ പറയുന്നു. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തിലാണ് ഇത് സബന്ധിച്ച കണക്കുകള്‍ പറയുന്നത്.
ഗാര്‍ഹിക പീഡനങ്ങള്‍ ന്യായീകരിക്കാവുന്നതാണ് എന്ന് പ്രതികരിച്ച സ്ത്രീകളുടെ കണക്കുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. ആന്ധ്രപ്രദേശാണ് ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. സര്‍വേയോട് പ്രതികരിച്ച 83.6 ശതമാവും ഗാര്‍ഹിക പീഡനങ്ങള്‍ ന്യായീകരിക്കാവുന്നതാണ് എന്ന നിലപാട് സ്വീകരിച്ചത്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 76.9 ശതമാനമാണ് സംസ്ഥാനത്ത് ഈ ഗാര്‍ഹിക പീഡനങ്ങള്‍ പ്രശ്നമാക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്. പട്ടികയില്‍ മണിപ്പൂരിന് (65.9) പിന്നില്‍ സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളമാണെന്നതും ശ്രദ്ധേയമാണ്. സര്‍വേയോട് പ്രതികരിച്ചവരില്‍ 52.4 ശതമാനം ഗാര്‍ഹിക പീഡനത്തെ പ്രശ്നമാക്കേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചു
പുരുഷന്മാര് ഭാര്യയെ അടിക്കുന്നത് ന്യായീകരിക്കാവുന്നതാണോ എന്ന ചോദ്യത്തിന് ലഭിച്ച പ്രതികരണനവും വലിയ ഞെട്ടലുണ്ടാക്കുന്നത്. ഭാര്യയെ അടിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് സ്വീകരിച്ചവരില്‍ തെലങ്കാനയാണ് മുന്നില്‍. സര്‍വേയോട് പ്രതികരിച്ചവരില്‍ 83.8 ശതമാനമാണ് പുരുഷന്മാര് ഭാര്യയെ അടിക്കുന്നത് ന്യായീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഹിമാചല്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 14.8 ശതമാനം മാത്രമാണ് ഹിമാചലില്‍ ഈ നിലപാടിനെ പിന്തുണയ്ച്ചത്. ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ലെന്ന് പ്രതികരിച്ച പുരുഷന്മാരില് മുന്നില്‍ കര്‍ണാടകയാണ് മുന്നില്‍. സര്‍വേയോട് പ്രതികരിച്ച 81.9 ശതമാനമാണ് കര്‍ണാടകയില്‍ ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.
ഭാര്യയെ അടിക്കുന്നതിന് തെറ്റല്ലാത്ത ഏഴ് സാഹചര്യങ്ങളാണ് സര്‍വേയോട് പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭര്‍ത്താവിനോട് പറയാതെ പറയാതെ പുറത്തു പോയാല്‍. അവള് വീടിനെയോ കുട്ടികളെയോ അവഗണിക്കുകയാണെങ്കില്‍. ഭര്‍ത്താവിനോട് തര്‍ക്കിക്കുന്ന സാഹചര്യം ഉണ്ടായാല്‍. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍. ഭക്ഷണം ശരിയായി പാകം ചെയ്യാത്ത സാഹചര്യം ഉണ്ടായാല്‍. ഭാര്യയില്‍ സംശയം ഉണ്ടാവുന്ന അവസരങ്ങള്‍. വ്യവസ്ഥകളോട് അനാദരവ് കാണിക്കുന്ന സാഹചര്യം. എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ളത്.