കളിച്ചുകൊണ്ടിരിക്കവേ നാലു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗീക പീഡനം ; 43 വര്‍ഷം തടവും 175000 രൂപ ശിക്ഷയും വിധിച്ച് കോടതി

കളിച്ചുകൊണ്ടിരിക്കവേ നാലു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗീക പീഡനം ; 43 വര്‍ഷം തടവും 175000 രൂപ ശിക്ഷയും വിധിച്ച് കോടതി
നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി കൈപ്പാവില്‍ സ്വദേശി ജിതിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കേസ് കോടതി ശിക്ഷ വിധിച്ചത്. 2016 ല്‍ വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് നടപടി.

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കുറ്റൃത്യമാണ് ഈ പ്രതി ചെയ്തതെന്നാണ് കോടതി നിരീക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളെല്ലാം പരിശോധിച്ച് പരമാവധി ശിക്ഷയാണ് പ്രതിക്ക് നല്‍കിയത്.

പൊലീസ് കണ്ടെത്തിയ കുറ്റകൃത്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. ഇതിനെ പിന്താങ്ങുന്ന തെളിവുകളും ഹാജരാക്കാന്‍ പൊലീസിനായി. പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ്. വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിന്‍.

Other News in this category4malayalees Recommends