മരിച്ചയാളെ ചിതയിലേക്കെടുത്തപ്പോള്‍ ജീവന്‍ ; വെള്ളം നല്‍കിയപ്പോഴേക്കും ' വീണ്ടും ' ജീവന്‍ പോയി ; മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്ത വിശ്വസിക്കാനാകാതെ ജനം

മരിച്ചയാളെ ചിതയിലേക്കെടുത്തപ്പോള്‍ ജീവന്‍ ; വെള്ളം നല്‍കിയപ്പോഴേക്കും ' വീണ്ടും ' ജീവന്‍ പോയി ; മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്ത വിശ്വസിക്കാനാകാതെ ജനം
മരിച്ചയാള്‍ക്ക് ചിതയൊരുക്കുന്നതിനിടെ ചാടിയെഴുന്നേറ്റ് വെള്ളം കുടിച്ച ശേഷം വീണ്ടും മരിച്ചു വീണുവെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് ചിതയില്‍ നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. നിര്‍ത്താതെ ചുമച്ചു കൊണ്ടിരുന്ന ഇയാള്‍ കുറച്ച് സമയത്തിന് ശേഷം വീണ്ടും മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

45 വയസ്സുള്ള ഒരു യുവാവാണ് മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ ചിതയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ചിത കൂട്ടിയ സമയത്ത് ചുമ കേട്ട ആളുകള്‍ ചിത മാറ്റി യുവാവിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ ശ്വാസം മുട്ടിനെ തുടര്‍ന്നാണ് യുവാവിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, അപൂര്‍വ്വമായ ഈ സംഭവത്തിന്റെ യാഥാര്‍ഥ്യത്തെ ചൊല്ലി ധാരാളം പേര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമല്ലെന്നും ചിലര്‍ സംശയം പങ്കുവയ്ക്കുന്നു

Other News in this category4malayalees Recommends