പത്തു മാസം മുമ്പ് വിവാഹം ; 19 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ ; ദുരൂഹതയാരോപിച്ച് സഹോദരന്‍

പത്തു മാസം മുമ്പ് വിവാഹം ; 19 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ ; ദുരൂഹതയാരോപിച്ച് സഹോദരന്‍
പത്ത് മാസം മുന്‍പ് വിവാഹം കഴിഞ്ഞ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം.

അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസായിരുന്നു നഫ്‌ലയുടെ പ്രായം.പത്തിരിപ്പാല മാങ്കുറുശ്ശി കക്കോടാണ് മുജീബിന്റെ വീട്.

ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല മരിച്ചതെന്ന് ആരോപിച്ച് സഹോദരന്‍ നഫ്‌സല്‍ രംഗത്തെത്തി.

വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചപ്പോഴാണ് നഫ്‌ലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നഫ്‌ലയും മുജീബും 10 മാസം മുന്‍പാണ് വിവാഹിതരായത്.

Other News in this category4malayalees Recommends