സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ തന്നെ അടുത്തിരിക്കുന്ന ബക്കറ്റില്‍ ഞാന്‍ ഛര്‍ദ്ദിക്കുമെന്ന് ഫറ ഖാന്‍

സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ തന്നെ അടുത്തിരിക്കുന്ന ബക്കറ്റില്‍ ഞാന്‍ ഛര്‍ദ്ദിക്കുമെന്ന് ഫറ ഖാന്‍
കിംഗ് ഖാന്‍ ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഫറാ ഖാന്‍. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറയും ഷാരൂഖും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഫറയുടെ ഏറ്റവും മികച്ച സിനിമയെന്ന വിലയിരുത്തപ്പെടുന്ന ഓം ശാന്തി ഓമിലെ ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിക്‌സ് പാക്ക് ആരാധകര്‍ക്കിടയില്‍ ഒരു ട്രെന്റായി മാറുന്നതില്‍ ഓം ശാന്തി ഓം വലിയ സ്വാധീനമായിരുന്നു. ചിത്രത്തിലെ ദര്‍ദെ ഡിസ്‌കോ എന്ന പാട്ടിലായിരുന്നു ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് കാണിക്കുന്നത്. എന്നാല്‍ രസകരമായൊരു വസ്തുത ഫറ ഖാന്‍ സിക്‌സ് പാക്കിനോട് വലിയ താല്‍പര്യം തോന്നാത്ത ആളായിരുന്നുവെന്നതാണ്.

ഇതേക്കുറിച്ച് 2017 ലാണ് ഫറ ഖാന്‍ സംസാരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷര്‍ട്ട് അഴിക്കുമ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വരുമായിരുന്നുവെന്നുമാണ് ഫറ പറയുന്നത്. സിക്‌സ് പാക്ക് കാണുമ്പോഴൊക്കെ താന്‍ ഛര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഫറ പറയുന്നത്.

'ഓം ശാന്തി ഓമിന്റെ ചിത്രീകരണത്തിന്റെ അവസാനത്തേക്ക് എത്തുമ്പോഴാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. ദര്‍ദേ ഡിസ്‌കോ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഓരോ തവണയും ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ ഞാന്‍ അടുത്ത് വച്ചിരുന്ന ബക്കറ്റില്‍ ഛര്‍ദ്ദിക്കുമായിരുന്നു. എന്നാല്‍ അത് അവന്റെ ശരീരത്തോടുള്ള പ്രതികരണമായിരുന്നില്ല. അവന്റെ ബോഡി അടിപൊളിയായിരുന്നു. ഇതൊക്കെ എനിക്കവനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു' എന്നായിരുന്നു പറഞ്ഞത്.

Other News in this category4malayalees Recommends