കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

കോളെജുകളില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്കാണ് കര്‍ണാടക കടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്യാംപസുകളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും ക്വാറന്റൈനില്‍ കഴിയേണ്ടിവരും. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം.

അതേസമയം, കോവിഡിന്റെ ഒമ്രികോണ്‍ വകഭേദം കര്‍ണാടകയില്‍ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് 20ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അത് ഒമ്രികോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

Other News in this category4malayalees Recommends