അങ്ങനെ വെറുപ്പ് പടര്‍ത്തുന്നവര്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം: അലി അക്ബര്‍

അങ്ങനെ വെറുപ്പ് പടര്‍ത്തുന്നവര്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം: അലി അക്ബര്‍
മതസൗഹര്‍ദ്ധമെന്നത് ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുതെന്ന് സംവിധായകന്‍ അലി അക്ബര്‍. ഇന്നലെ ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദിലെ ജുമുഅ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിച്ച അധികൃതരുടെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആലപ്പുഴ സക്കറിയ ബസാര്‍ മര്‍കസ് മസ്ജിദിലെ ജുമുഅ നമസ്‌കാരം പരസ്പര സ്‌നേഹത്തിന്റെ പ്രാര്‍ഥനാലയമായി. നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇത് നല്ല കാര്യം തന്നെ ഇതേ മാതൃക ഹൈന്ദവ കൃസ്ത്യന്‍ മത ചടങ്ങുകളില്‍ മുസ്ലീങ്ങളും പങ്കെടുത്ത് മാതൃക കാണിക്കണം, അത് മാത്രം പോരാ, ക്ഷേത്രത്തിനു സംഭാവനകൊടുത്താല്‍ അത് വേശ്യാലയങ്ങള്‍ക്ക് കൊടുന്നത് പോലെ, ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം,പറ്റുമെങ്കില്‍ അത്തരക്കാരുടെ അണ്ണാക്കില്‍ പഴംതുണി തിരുകാനും മടിക്കരുത്, ഒരു വശത്തേക്ക് മാത്രം കയറാനുള്ള പാലമാകരുത് മതസൗഹര്‍ദ്ധപാലം, മറ്റുള്ളവരുടെ വിശ്വാസം അംഗീകരിക്കുക, ഭാരതം ഇസ്ലാമിക രാജ്യമാക്കാമെന്നുള്ള മൂഡത്വം അവസാനിപ്പിക്കുക.

വെറുപ്പിന്റെ തുപ്പലും ഹലാലും വര്‍ജ്ജിക്കുക, തന്റെ വിശ്വാസം അന്യരുടെ ചങ്കില്‍ വാളായി കയറ്റാതിരിക്കുക ഇത്രയുമൊക്കെ ആയാല്‍ മതി താനേ സൗഹൃദം പൂത്തുലയും. നിനക്ക് നിന്റെ മതം എനിക്കെന്റെ മതം എന്ന ഖുര്‍ആന്‍ വാക്യം ഉയര്‍ത്തിപ്പിടിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളു, പിന്നെ അന്യവിശ്വാസികളുടെ കര്‍ണ്ണത്തിലേക്ക് എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കോളാമ്പി വച്ച് അട്ടഹസിക്കുന്നതിലും മിതത്ത്വം കാണിക്കുക. നന്നാവട്ടെ ലോകം. നന്നാവണം ലോകം. എന്ന് ചിന്തിക്കാത്ത അള്ളയല്ലല്ലോ എല്ലാം പൊറുക്കുന്ന അള്ളാ. നന്മയുണ്ടാകട്ടെ. നല്ലത് വരട്ടെ.Other News in this category4malayalees Recommends