ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടെ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി ഒരു ഐപിഎസ് ഓഫീസര്‍. മത്സരം നടക്കുന്ന കാണ്‍പുരിലെ സ്റ്റേഡിയം വൃത്തിയാക്കിയാണ് ഈ ഓഫീസര്‍ ക്രിക്കറ്റ് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയത്.
മത്സരത്തിന്റെ ആദ്യ ദിനം മത്സരം അവസാനിച്ച ശേഷം സ്റ്റേഡിയം വൃത്തിയാക്കുകയായിരുന്നു ഐപിഎസ് ഓഫീസര്‍ അസീം അരുണ്‍. കാണ്‍പുര്‍ നഗറിലെ പോലീസ് കമ്മീഷണറായ അസീം സ്റ്റേഡിയത്തില്‍ നിന്ന് വെള്ളക്കുപ്പികളും കവറുകളും ശേഖരിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
സംഭവം വൈറലായതോടെ പ്രതികരണവുമായി അസീം അരുണും രംഗത്തെത്തി. കാണ്‍പുര്‍ നഗരം വൃത്തിയായി സൂക്ഷിക്കണമന്ന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശമുണ്ടെന്നും കാണ്‍പുര്‍ വാസികള്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് അതിന് വലിയൊരു തുടക്കം കുറിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അസീം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.