ലീന മരിയ പോളിന്റെ ഭര്‍ത്താവിനൊപ്പം ജാക്വിലിന്റെ സ്വകാര്യ ചിത്രം പുറത്ത് ; പിന്നാലെ നടിയെ ചോദ്യം ചെയ്ത് ഇഡി

ലീന മരിയ പോളിന്റെ ഭര്‍ത്താവിനൊപ്പം ജാക്വിലിന്റെ സ്വകാര്യ ചിത്രം പുറത്ത് ; പിന്നാലെ നടിയെ ചോദ്യം ചെയ്ത് ഇഡി
നടി ലീന മരിയ പോള്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പു കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇഡി ഇവരെ ചോദ്യം ചെയ്തത്.

സുകേഷ് ജാക്വിലിനെ ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ജയിലിലായിരുന്ന സുകേഷ് പരോളില്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രമാകാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോട്ടോയില്‍ കാണുന്ന ഫോണാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്. തട്ടിപ്പിനായി ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നതും ഈ ഫോണിലായിരുന്നു.

തട്ടിപ്പില്‍ ജാക്വിലിന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.Other News in this category4malayalees Recommends