വംശീയ അധിക്ഷേപം ഒരു വലിയ പ്രശ്‌നം തന്നെയെന്ന് കുടിയേറ്റക്കാര്‍ ; ഓസ്‌ട്രേലിയയില്‍ കുടിയേറുന്നവരെ സഹായിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും നിരവധി പേര്‍ വംശീയമായുള്ള അധിക്ഷേപം വലിയ പ്രശ്‌നമെന്ന് ചൂണ്ടിക്കാണിക്കുന്നു ; സര്‍വേ റിപ്പോര്‍ട്ടിങ്ങനെ

വംശീയ അധിക്ഷേപം ഒരു വലിയ പ്രശ്‌നം തന്നെയെന്ന് കുടിയേറ്റക്കാര്‍ ; ഓസ്‌ട്രേലിയയില്‍ കുടിയേറുന്നവരെ സഹായിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും നിരവധി പേര്‍ വംശീയമായുള്ള അധിക്ഷേപം വലിയ പ്രശ്‌നമെന്ന് ചൂണ്ടിക്കാണിക്കുന്നു ; സര്‍വേ റിപ്പോര്‍ട്ടിങ്ങനെ
വംശീയ അധിക്ഷേപം എന്നത് അത്ര നിസാര കാര്യമല്ല. ജീവിക്കാനായി കുടിയേറുന്നവര്‍ക്ക് ജീവിതം തുടരേണ്ട സാഹചര്യത്തില്‍ അപമാനിതരാകുന്നത് വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുക. കുടിയേറുമ്പോള്‍ സാമൂഹിക സാംസ്‌കാരികമായ വലിയ വ്യത്യാസമാണ് കുടിയേറ്റക്കാരന് നേരിടുക. പുതിയ ജീവിത സാഹചര്യവും സംസ്‌കാരവുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കുമ്പോഴും പലരും തങ്ങളുടെ സംസ്‌കാരത്തെ മുറുകെ പിടിക്കാറുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് അതു ഉള്‍ക്കൊള്ളനുമാകില്ല.

സാന്‍ലോണ്‍ ഫൗണ്ടേഷന്‍ ജൂലൈ നവംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 35000 പേരോളം പ്രതികരിച്ചു. ഓസ്‌ട്രേലിയയില്‍ വംശീയത ഒരു പ്രശ്‌നമാണോ എന്നായിരുന്നു പ്രധാന ചോദ്യം.

Op-ed: How the “darker, unsettling narrative” of extreme racist hatred can  shed light on what is “average” – Harvard Center for Population and  Development Studies

നാല്‍പത് ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം ഇതൊരു വലിയ പ്രശ്‌നമായി പറഞ്ഞതെങ്കില്‍ 2021 ആയതോടെ കണക്ക് 60 ശതമാനമായി. അതിന്റെ അര്‍ത്ഥം റേസിസം എന്നത് ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് തന്നെ.

പഠനത്തിനായി എന്നിയ ചൈനീസ് സ്വദേശി പറയുന്നത് തന്റെ അയല്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി രാജ്യത്തിന്റെ പേരു പറഞ്ഞ് അധിക്ഷേപിച്ചെന്നാണ്. കോവിഡ് വാഹകരെന്ന് പറഞ്ഞു പരിഹസിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും ഇവര്‍ പറയുന്നു.

തിരിച്ച് നാട്ടില്‍ പോകൂ, ഇവിടെ നില്‍ക്കേണ്ടെന്ന് അവര്‍ പറഞ്ഞത്രെ.

കാറുകള്‍നശിപ്പിക്കുക, അധിക്ഷേപിക്കുക, കൈയ്യേറ്റം ചെയ്യുക. പൊതു നിരത്തില്‍ അപമാനിക്കുക എന്നിങ്ങനെ പല അനുഭവങ്ങളാണ് കുടിയേറ്റക്കാര്‍ക്ക് നേരിട്ടത്. കോവിഡിന് മുമ്പും വംശീയത ഒരു പ്രശ്‌നമായിരുന്നുവെന്നും കോവിഡിന് ശേഷം പ്രതിസന്ധി കൂടുകയാണെന്നും കുടിയേറ്റക്കാര്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നവരുമുണ്ട്. ഓസ്‌ട്രേലിയയുടെ സാമ്പത്തിക അടിത്തറയ്ക്കും ഭദ്രതയ്ക്കുമായി നിലകൊള്ളുന്ന കുടിയേറ്റ വിഭാഗത്തിന് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാരിനും ബാധ്യതയുണ്ട്. ഏതായാലും റേസിസം ഉയരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

Other News in this category



4malayalees Recommends