വൃദ്ധയായ അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീടു സ്വന്തമാക്കി ; മകളെ പുറത്താക്കി വീടു തിരിച്ചു നല്‍കി ട്രൈബ്യൂണല്‍

വൃദ്ധയായ അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീടു സ്വന്തമാക്കി ; മകളെ പുറത്താക്കി വീടു തിരിച്ചു നല്‍കി ട്രൈബ്യൂണല്‍
വയോധികയായ മാതാവിനെ സംരക്ഷിക്കാതെ വീട്ടില്‍ നിന്നും മകള്‍ ഇറക്കി വിട്ട സംഭവത്തില്‍ നടപടിയെടുത്ത് മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍. മകളുടെ പക്കല്‍ നിന്നും അമ്മയ്ക്ക് വീട് തിരികെ വാങ്ങിനല്‍കി സംരക്ഷണം ഉറപ്പാക്കുന്നതാണ് മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ ഉത്തരവ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മൂവാറ്റുപുഴ മെയ്ന്റനന്‍സ് ട്രൈബ്യൂണലിനു ലഭിച്ച പരാതിയിലാണ് നടപടി.

ഇതുപ്രകാരം പട്ടിമറ്റം സ്വദേശിനിക്കാണ് നീതി ലഭിച്ചത്. സ്വന്തം വീട്ടില്‍ തന്നെ സുരക്ഷിത താമസം ഉറപ്പാക്കുന്നതാണ് ഉത്തരവ്. സ്വന്തമായി വീടുള്ള മകള്‍ അമ്മയുടെ കൂടെയായിരുന്നു താമസം. വയോധികയെ സ്ഥിരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നാണു പരാതി. വിശദമായ വാദം കേട്ട ട്രിബ്യൂണല്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പ് തന്നെ അമ്മയുടെ വീട്ടില്‍ നിന്നു മകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുന്നത്തുനാട് പോലീസ് എത്തി 89കാരിക്ക് സ്വന്തം വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കി.

സ്വന്തം പേരില്‍ വീടും വസ്തുവും ഉള്ള 89 വയസ്സുള്ള ഇവരെ വിദേശത്തു ജോലിയുള്ള മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയും ട്രിബ്യൂണല്‍ പരിഗണിച്ചു. ഇവരുടെ സ്വത്തുക്കള്‍ പരാതിക്കാരിക്കു അക്കൗണ്ടുള്ള ബാങ്കിനെ ഏല്‍പിച്ച് റിവേഴ്‌സ് മോര്‍ട്‌ഗേജ് വഴി ജീവിത ചെലവിനുള്ള തുക ലഭ്യമാക്കണം എന്നായിരുന്നു വിധി.Other News in this category4malayalees Recommends