യുകെയ്ക്ക് ഒമിക്രോണ്‍ കോളടിക്കും; അടുത്ത ആഴ്ചയില്‍ നൂറുകണക്കിന് സൂപ്പര്‍ വേരിയന്റ് കേസുകള്‍ തലപൊക്കും; കണക്കുകൂട്ടി ശാസ്ത്രജ്ഞര്‍; സമൂഹ വ്യാപനത്തില്‍ ആശങ്ക ബാക്കി

യുകെയ്ക്ക് ഒമിക്രോണ്‍ കോളടിക്കും; അടുത്ത ആഴ്ചയില്‍ നൂറുകണക്കിന് സൂപ്പര്‍ വേരിയന്റ് കേസുകള്‍ തലപൊക്കും; കണക്കുകൂട്ടി ശാസ്ത്രജ്ഞര്‍; സമൂഹ വ്യാപനത്തില്‍ ആശങ്ക ബാക്കി

അടുത്ത ആഴ്ചയോടെ യുകെയില്‍ നൂറുകണക്കിന് ഒമിക്രോണ്‍ കോവിഡ് വേരിയന്റ് കേസുകള്‍ കണ്ടെത്തുമെന്ന കണക്കുകൂട്ടലില്‍ ശാസ്ത്രീയ ഉപദേശകര്‍. സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ യാത്രക്കാരുമായി ബന്ധപ്പെട്ടാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയെങ്കിലും സാമൂഹിക വ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.


നിലവിലെ കോവിഡ്-19 വേരിയന്റുകളെ മറികടന്ന് മുന്‍പന്തിയിലെത്താന്‍ ശേഷിയുള്ള ഒമിക്രോണിനെ നവംബര്‍ 24നാണ് സൗത്ത് ആഫ്രിക്കയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുകെ ലോകത്തിലെ തിരക്കേറിയ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകളില്‍ ഒന്നായതിനാല്‍ വേരിയന്റുകള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

യുകെയില്‍ ശനിയാഴ്ച വരെ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ഇതിന് സതേണ്‍ ആഫ്രിക്കയിലേക്ക് നേരിട്ട് ബന്ധമുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സ്‌കോട്ട്‌ലണ്ടില്‍ കണ്ടെത്തിയ ആറ് കേസുകളില്‍ ചിലര്‍ക്ക് യാത്രാ ചരിത്രമില്ല. ഇതോടെയാണ് വേരിയന്റ് യുകെയില്‍ സാമൂഹിക വ്യാപനം തുടങ്ങിയെന്ന ആശങ്ക വരുന്നത്.

വിമാന വിലക്ക് ഒമിക്രോണിന്റെ ഇറക്കുമതി കുറയ്ക്കുമെങ്കിലും ഏതെങ്കിലും വിധത്തില്‍ വേരിയന്റ് എത്തിച്ചേരുമെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. ഇത്തരം നടപടികള്‍ സമയം നേടിക്കൊടുക്കുകയും, കൂടുതല്‍ പേരിലേക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ എത്തിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇതിനിടെയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് നൂറുകണക്കിന് കേസുകള്‍ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വേരിയന്റിന്റെ വ്യാപനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതായി വാര്‍വിക്ക് യൂണിവേഴ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധര്‍ പ്രൊഫ. മൈക്കിള്‍ ടില്‍ഡെസ്ലി പറഞ്ഞു.
Other News in this category4malayalees Recommends