അങ്കമാലിയിലെ പാട്ട് നിങ്ങള്‍ കോപ്പിയടിച്ചു; കണ്ടെത്തി ആരാധകര്‍
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീതസംവിധായകനും നടനുമാണ് ജി. വി. പ്രകാശ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'ബാച്ചിലര്‍' പ്രദര്ശനത്തിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയിലെ 'ബാച്ചിലര്‍' എന്ന ഗാനം മലയാളത്തിലെ ഒരു പാട്ടിന്റെ ഒരു കോപ്പിയടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ.എച്ച്. കാശിഫിന്റെ സംഗീതസംവിധാനത്തില്‍ നാവക്കറൈ നവീന്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്നത്
ബാച്ചിലര്‍ സോംഗും അങ്കമാലി ഡയറീസിലെ 'അങ്കമാലി' എന്നു തുടങ്ങുന്ന പാട്ടുമായുള്ള സാമ്യതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ, അതോ വെറും കോപ്പിയടിയാണോ കാശിഫ് ഉദ്ദേശിച്ചത് എന്ന ചോദ്യവും മലയാളികള്‍ ചോദിക്കുന്നുണ്ട്.