ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പീഡന കേന്ദ്രമോ? മൂന്നിലൊന്ന് ജീവനക്കാരും ലൈംഗികമായി അക്രമിക്കപ്പെടുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; മന്ത്രിയുടെ ഓഫീസില്‍ വെച്ച് സഹജീവനക്കാരന്‍ ബലാത്സംഗം ചെയ്ത സംഭവം വരെ

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പീഡന കേന്ദ്രമോ? മൂന്നിലൊന്ന് ജീവനക്കാരും ലൈംഗികമായി അക്രമിക്കപ്പെടുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; മന്ത്രിയുടെ ഓഫീസില്‍ വെച്ച് സഹജീവനക്കാരന്‍ ബലാത്സംഗം ചെയ്ത സംഭവം വരെ

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് ജീവനക്കാര്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതായി സുപ്രധാന റിപ്പോര്‍ട്ട്. മൂന്നിലൊന്ന് ജീവനക്കാരും ലൈംഗികമായി അതിക്രമം നേരിട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഓഫീസില്‍ സഹജീവനക്കാരന്‍ ബലാത്സംഗം ചെയ്തതായി മുന്‍ ജീവനക്കാരി ബ്രിട്ടാനി ഹിഗിന്‍സ് വെളിപ്പെടുത്തിയതോടെയാണ് കമ്മീഷന്‍ അന്വേഷണം നടന്നത്.


ഇവരുടെ കഥ പുറത്തുവന്നതോടെ കാന്‍ബെറയില്‍ നിന്നും അസ്വസ്ഥമാക്കുന്ന നിരവധി ആരോപണങ്ങള്‍ പുറത്തുവന്നു. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നുവെന്ന് സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ കെയ്റ്റ് ജെന്‍കിന്‍സ് വ്യക്തമാക്കി.

51 ശതമാനം ജീവനക്കാരും ഏതെങ്കിലും തരത്തിലുള്ള പരിഹാസം, ലൈംഗിക അപമാനം, ലൈംഗിക പീഡനം എന്നിവ നേരിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന വ്യക്തികളുടെയും, അവരുടെ സംഘാംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തന്നെ അട്ടിമറിക്കുന്നതാണ് ഈ അനുഭവങ്ങള്‍.

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചു. 63% വനിതാ പാര്‍ലമെന്റ് അംഗങ്ങളും ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടതായി വ്യക്തമാക്കി. യുവ രാഷ്ട്രീയക്കാരാണ് പലപ്പോഴും അതിക്രമം നടത്തുന്നതെന്ന് ഒരു എംപി റിവ്യൂവില്‍ വെളിപ്പെടുത്തി.

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംഭവങ്ങള്‍ തടയാനുള്ള നടപടികളും നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് ഹിഗ്ഗിന്‍സ് ആവശ്യപ്പെട്ടു.
Other News in this category4malayalees Recommends