ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചാമത്തെ ഒമിക്രോണ്‍ കേസും; വ്യാപനം തടയാന്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും ഫൈന്‍ ഈടാക്കും; അതിര്‍ത്തി നിയന്ത്രണങ്ങള്‍ രണ്ടാഴ്ച നീട്ടി

ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചാമത്തെ ഒമിക്രോണ്‍ കേസും; വ്യാപനം തടയാന്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും ഫൈന്‍ ഈടാക്കും; അതിര്‍ത്തി നിയന്ത്രണങ്ങള്‍ രണ്ടാഴ്ച നീട്ടി

ഓസ്‌ട്രേലിയ ആറാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും ശനിയാഴ്ച എത്തിയ 30-കളില്‍ പ്രായമുള്ള സ്ത്രീയാണ് പോസിറ്റീവായിരിക്കുന്നത്. രോഗബാധിതയായ ഘട്ടത്തില്‍ ഇവര്‍ എന്‍എസ്ഡബ്യു സെന്‍ഡ്രല്‍ കോസ്റ്റിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.


എന്‍എസ്ഡബ്യുവിലെ അഞ്ചാമത്തെ കേസാണിത്. മറ്റൊരു കേസ് നോര്‍ത്തേണ്‍ ടെറിട്ടറിയിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്‍എസ്ഡബ്യുവില്‍ എത്തിയ മറ്റ് രണ്ട് പേരുടെ അടിയന്തര ടെസ്റ്റ് ഫലം ലഭിക്കാനുണ്ട്. ഓസ്‌ട്രേലിയ ഒന്‍പത് സതേണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വേരിയന്റ് മൂലം വിലക്കിയിട്ടുണ്ട്.

ഒമിക്രോണ്‍ കേസുകള്‍ വരുമ്പോള്‍ തന്നെ ഇത് പിടിച്ചുനിര്‍ത്താനുള്ള തന്ത്രം തുടരുമെന്നാണ് ദേശീയ ക്യാബിനറ്റ് യോഗത്തിന് ശേഷം അധികൃതര്‍ വ്യക്തമാക്കിയത്. വേരിയന്റ് കൂടുതല്‍ അപകടകാരിയാണെന്ന വിവരങ്ങള്‍ ലഭിക്കുന്നത് വരെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടയ്ക്കുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

നാളെ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്‍ വരുത്താനിരുന്ന ഇളവുകള്‍ രണ്ടാഴ്ചത്തേക്ക് നീട്ടാനും ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതിനിടെ നിബന്ധനകള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പിഴ ചുമത്തുമെന്ന് എന്‍എസ്ഡബ്യു ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ അനുസരിച്ച് സ്‌റ്റേറ്റില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ തുടരുമെന്ന് എന്‍എസ്ഡബ്യു ഗവണ്‍മെന്റ് വ്യക്തമാക്കി. ഹോട്ട്‌സ്‌പോട്ട് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ ചെയ്യണമെന്നാണ് നിബന്ധന.
Other News in this category



4malayalees Recommends