ഹൊവാര്‍ഡ് സ്പ്രിങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേരെ പൊലീസ് പിടികൂടി ; പിടിയിലായത് ആറു മണിക്കൂറിന് ശേഷം , പരിശോധനയില്‍ മൂന്നു പേരും കോവിഡ് നെഗറ്റീവായി

ഹൊവാര്‍ഡ് സ്പ്രിങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേരെ പൊലീസ് പിടികൂടി ; പിടിയിലായത് ആറു മണിക്കൂറിന് ശേഷം , പരിശോധനയില്‍ മൂന്നു പേരും കോവിഡ് നെഗറ്റീവായി
ഹൊവാര്‍ഡ് സിപ്രിങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ പൊലീസ് പിടിയിലായി.വെളുപ്പിന് 4.30ന് മൂവരും ചേര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ ആറു മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തുകയായിരുന്നു.

പിടിയിലായ മൂന്നു പേരുടേയും കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നുവെന്നും നോര്‍ത്തേണ്‍ ടെറിട്ടറി പൊലീസ് വ്യക്തമാക്കി.

ട്രാഫിക് നിരോധിച്ച് പൊലീസ് മാസ്‌ക് ധരിച്ച് കാറുകള്‍ തോറും പരിശോധിക്കുകയായിരുന്നു. വലിയ രീതിയില്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കി ഈ പരിശോധന.

A man in his 30s at Howard Springs was diagnosed with the new Omicron variant of COVID-19 this week.

2000 പേര്‍ക്കെങ്കിലും ക്വാറന്റൈനില്‍ താമസിക്കാവുന്ന രീതിയിലുള്ള ഓപ്പണ്‍ എയര്‍ ഫോമര്‍ മൈനിങ്ങ് ക്യാമ്പാണ് ഹൊവാര്‍ഡ് സ്പ്രിങ്ങ്. വിമാന യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലം ഇവിടെ പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുങ്ങിയിട്ടുള്ളത്. നിലവില്‍ എത്ര പേര്‍ ഇവിടെ ക്വാറന്റൈനില്‍ എന്ന കണക്ക് വ്യക്തമല്ലെന്നാണ് നോര്‍ത്തേണ്‍ ടെറിറ്ററി ഹെല്‍ത്ത് ഒഫീഷ്യല്‍സ് പറയുന്നത്.

രോഗിയുമായി അടുത്ത് ഇടപെട്ടിട്ടുള്ള നൂറുകണക്കിന് പേരും ഇവിടെ ക്വാറന്റൈന്‍ സൗകര്യം ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞാഴ്ച 30 കാരന്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഇവിടത്തെ ക്വാറന്റൈനില്‍ കഴിയവേയാണ്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വന്ന വ്യക്തിയായിരുന്നു.

അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് ഇവിടെ ചെലവഴിക്കുന്നത്.

Other News in this category



4malayalees Recommends