ഭര്‍ത്താവിന്റെ വസ്ത്രമെടുത്തിട്ടോ ? നടി ദീപിക പദുക്കോണിന്റെ പുതിയ ചിത്രത്തിനെതിരെ പരിഹാസം

ഭര്‍ത്താവിന്റെ വസ്ത്രമെടുത്തിട്ടോ ? നടി ദീപിക പദുക്കോണിന്റെ പുതിയ ചിത്രത്തിനെതിരെ പരിഹാസം
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഒരുമിച്ചെത്തുന്ന, ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കുന്ന 83 എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തുന്ന ചിത്രത്തില്‍ രണ്‍വീറും ദീപികയുമാണ് നായികനായകന്മാരായി അഭിനയിച്ചിരിക്കുന്നത്.

ഇതിനിടയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് എയര്‍പോര്‍ട്ടിലൂടെ നടന്ന് നിങ്ങുന്ന ദീപികയുടെ പുതിയ ഫോട്ടോയാണ് ്. കിടിലന്‍ വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള ദീപിക ഇത്തവണ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളിലെ ദീപികയുടെ വേഷമാണ് ഈ കളിയാക്കലുകള്‍ക്ക് പിന്നില്‍. നല്ലൊരു സ്‌റ്റൈലിസ്റ്റിനെ കണ്ടുപിടിക്കാന്‍ മുന്‍നിര നായികയായിട്ടും സാധിച്ചില്ലേ എന്നൊക്കെയാണ് നടിയോടുള്ള പ്രധാന ചോദ്യങ്ങള്‍. കൂടുതല്‍ വായിക്കാം….

എന്നാല്‍ ഇത്തവണ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദീപികയുടെ ഏറ്റവും പുതിയ ലുക്ക് പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സോക്‌സും അതിനൊപ്പം ഹീലും ഒരുമിച്ച് ധരിച്ചതിന്റെ പേരിലാണ് ചിലര്‍ ദീപിക പദുക്കോണിനെ കളിയാക്കുന്നത്. നീല നിറമുള്ള പ്രിന്റഡ് ഡെനിം ജാക്കറ്റും ജീന്‍സുമാണ് നടിയുടെ വേഷം. ജാക്കറ്റ് വളരെയധികം ലൂസ് ആണെന്നത് മാത്രമല്ല ചെരുപ്പിനും കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി വെളുത്ത സോക്‌സും കറുത്ത ഹീലുള്ള ചെരുപ്പുമാണ് നടി ധരിച്ചത്. ചിത്രത്തില്‍ ആരാധകരെ അസ്വസ്ഥാമാക്കിയത് ഇതായിരുന്നു. ദീപികയ്ക്ക് ഉടനെ പുതിയൊരു സ്‌റ്റൈലിസ്റ്റിനെ വേണം. അവര്‍ക്ക് മാത്രമല്ല ഭര്‍ത്താവിനും വേണം. ഹീല്‍ ചെരുപ്പിന്റെ കൂടെ ആരെങ്കിലും സോക്‌സ് ധരിക്കുമോ? തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.

Other News in this category4malayalees Recommends