ഞാനും ഒരു ബിസിനസുകാരനാണ്,100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും

ഞാനും ഒരു ബിസിനസുകാരനാണ്,100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും
ഡിസംബര്‍ 2ന് മരക്കാര്‍ ലോകവ്യാപകമായി റിലീസിനെത്തുകയാണ്. അതേസമയം, ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍.

തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും.

'ഞാന്‍ ഒരു ബിസിനസുകാരനാണ്. 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും', മോഹന്‍ലാല്‍ പറഞ്ഞു. തിയേറ്റര്‍ റിലീസ് തീരുമാനിച്ച ശേഷം മാത്രമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. അതിനാല്‍ തന്നെ ചിത്രം ഒടിടി റിലീസ് ചെയ്യും എന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.'

റിലീസ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മരക്കാറിന്റെ ഗ്രാന്റ് ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു.

നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിന് ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

Other News in this category4malayalees Recommends