എനിക്ക് ചെയ്യാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ അവന്‍ ചെയ്യുന്നു, മരക്കാര്‍ അവന്‍ കണ്ടിട്ടില്ല ; മകനെക്കുറിച്ച് മോഹന്‍ലാല്‍

എനിക്ക് ചെയ്യാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ അവന്‍ ചെയ്യുന്നു, മരക്കാര്‍ അവന്‍ കണ്ടിട്ടില്ല ; മകനെക്കുറിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ തന്റെ മകനും നടനുമായ പ്രണവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് വാചാലനായത്. നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. തുടക്കത്തില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു.

എന്നാല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ബഷീറിന്റെ പുസ്തകങ്ങളൊക്കെ ഇരുന്ന് വായിക്കുന്നത് കണ്ടുവെന്നും മകനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു.അതേസമയം, ഒരിക്കലും പ്രണവും കല്യാണിയും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ.. പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമാണ്. തനിക്കും ഇതുപോലെ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പറ്റിയില്ല. ഒന്ന് അല്‍പം മാറിപ്പോയിരുന്നെങ്കില്‍ താനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ പ്രണവിനും ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു എന്നും മോഹന്‍ലാലും പറയുന്നുണ്ട്. വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് ഈ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയിച്ചതിന് ശേഷം മലയാളം പഠിക്കണമെന്നൊക്കെയുള്ള ആഗ്രഹം വന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്‌കങ്ങളൊക്കെ വായിക്കുന്നത് കണ്ടു. അതുപോലെ അവന്‍ മലയാളം പഠിച്ചുവെന്നും മോഹന്‍ലാല്‍ പറയുന്നു. സിനിമ പ്രണവ് കണ്ടിട്ടില്ലെന്നും ആള്‍ പോര്‍ച്ചുഗല്ലിലാണെന്നും മോഹന്‍ലാല്‍ മകനെ കുറിച്ച് പറയുന്നു,

ചിത്രം അഞ്ചു ഭാഷകളില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവര്‍സീസ് പ്രീമിയര്‍ ഷോകളില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Other News in this category4malayalees Recommends