വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചാല്‍ അറുപതിനായിരം രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍; വാക്‌സിനേഷന് പ്രോത്സാഹനവുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചാല്‍ അറുപതിനായിരം രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍; വാക്‌സിനേഷന് പ്രോത്സാഹനവുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനപദ്ധതിയുമായി ഈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഗുജറാത്തിലെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നയാള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്തിരിക്കുന്ന്.

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഒരു ഭാഗ്യശാലിക്ക് അറുപതിനായിരം രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്ന് എഎംസി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേര്‍ ആദ്യ ഡോസും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

Other News in this category4malayalees Recommends