നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ) നഴ്‌സിംഗ് സെമിനാറും എന്‍.പി. വാരാഘോഷവും

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ) നഴ്‌സിംഗ് സെമിനാറും എന്‍.പി. വാരാഘോഷവും
ന്യൂയോര്‍ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ) നഴ്‌സിംഗ് സെമിനാറും എന്‍.പി. വാരാഘോഷവും നവംബര്‍ ആറിന് ഓറഞ്ച് ബെര്‍ഗിലുള്ള സിതാര്‍പാലസില്‍ വച്ച് വിജയകരമായി നടത്തപ്പെട്ടു.


രാവിലെ ഏഴര മണിക്ക് പ്രഭാത ഭക്ഷണത്തോടെ തുടങ്ങിയ 'Nursing Now: Excellence, Leadership, and Innovation' എന്ന തീമില്‍ നടത്തിയ കോണ്‍ഫ്‌റെന്‍സില്‍ ഡോ. മേരി കാര്‍മല്‍ ഗര്‍കോണ്‍ DNP,FNP, മുഖ്യപ്രഭാഷണം നടത്തി.


ഡോ. വര്‍ഷ സിങ്, DNP,APRN, NEABC,FAHA, ഡോ. റോഷെല്‍ കേപ്‌സ് DNP,PMHNP, ഡോ. യൂജിന്‍ കായ്യുവിന്‍ DNP,FNPBC, ACHPN,CPE, ഡോ. സിബി മാത്യു DHA,FNP,GNC,OCN, ഡോ .സോഫി വില്‍സണ്‍ DNP,LNHA,NEBC. തുടങ്ങിയ പ്രഗത്ഭരായ സ്പീക്കേഴ്‌സിന്റെ അവതരണങ്ങള്‍ വിജ്ഞാനംപകരുന്നതായിരുന്നു.


ലീന ആലപ്പാട്ടും, സുനിത മേനോനും സെമിനാര്‍ മോഡറ്റര്‍ മാരായിരുന്നു. തുടര്‍ന്ന് എന്‍പി വീക്ക് ആഘോഷത്തിന് തു ടക്കമായി. ആബിഗേല്‍ കോശി അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.


ചെയര്‍മാനും ഫൗണ്ടിങ് പ്രസിഡണ്ടുമായ ഡോ. ആനി പോള്‍ DNP, MSN, PNP, MPH ഏവരെയും സ്വാഗതം ചെയ്തു.


പന്ത്രണ്ട് സംസ്ഥാനങ്ങളില്‍നിന്നും പ്രധിനിത്യമുള്ള നിന്‍പാ അസോസിയേഷന്‍ ഒരു നെറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുന്നുഎന്നും, ഇന്ത്യയിലും അമേരിക്കയിലും നല്‍കുന്ന സ്‌കോളര്‍ഷിപ്പിനൊപ്പം ചാരിറ്റി സഹായം നല്‍കുന്നതും ഹെല്‍ത്ത് സെമിനാര്‍, ഹെല്‍ത്ത്‌ഫെയര്‍ തുടങ്ങിയ സംഭാവനകളെ കുറിച്ചും പ്രസിഡന്റ് ഡോ. അനു വര്‍ഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.


ഇന്ത്യന്‍ എന്‍പി മാരുടെ പ്രൊഫെഷണല്‍ വളര്‍ച്ചയെ ഈ അസോസിയേഷന്‍ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.


മുഖ്യ അതിഥി മൗണ്ട് സീനായ് ബേത്ത് ഇസ്രായേല്‍ ഫിലിപ്‌സ് നഴ്‌സിംഗ് സ്‌കൂളിലെ സീനിയര്‍ അസ്സോസിയേറ്റ് ഡീനും, പ്രൊഫസറുമായ ഡോ. ലാലി ജോസഫ്, DNP,DVP,CNE,APRN,ANP,FNAP, നിലവിളക്കു കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു.


നഴ്‌സിംഗ് പഠനത്തിലും തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും എങ്ങിനെ വിജയിക്കാം എന്നതിനെപറ്റി ഡോ. ലാലി ജോസഫ് സംസാരിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രൊഫെസറും ഹോം ഹെല്‍ത്ത് നേഴ്‌സ് പ്രാക്റ്റീഷന്റുമായ ഡോ. മരി ഗര്‍കോണ്‍ DNP,RN,FNPC, ന്യൂ യോര്‍ക്ക് എന്‍പി അസോസിയേഷന്‍ പ്രതിനിധി ഡോ. റോഷെല്‍ കേപ്‌സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .


എന്‍.പിയും, ഡി.എന്‍.പി,യും ബിരുദമെടുത്തവര്‍ക്കു നിന്‍പായുടെ അഭിനന്ദന സര്‍ഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പത്തും, പതിനഞ്ചും, ഇരുപതും വര്‍ഷങ്ങളായി എന്‍.പിയായി സേവനം അനുഷ്ഠിച്ചവര്‍ക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ലീന ആലപ്പാട്ട്‌സ്‌കോളര്‍ഷിപ്പിന് അര്‍ഹയായി.


റീന സാബുവിന്റെ സംഗീതവും ആബിഗേല്‍ കോശിയുടെ കവിതയും ആഘോഷത്തെ വര്‍ണ്ണാഭമാക്കി. ഷൈനി ജോര്‍ജും, റീന സാബുവും എംസിമാരായിരുന്നു. ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ എ ലൈജ മേലെനിക്ക് സൈറ്റേഷന്‍ അയക്കുകയും, റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍സ് നവംബര്‍ ആറിന് 'എന്‍പി ഡേ ' ആയി പ്രഖ്യാപിക്കുകയും ചെയ്തു . ബ്യൂല ജോണ്‍, പ്രസന്ന ബാബു, ഡോ. സ്മിത പ്രസാദ് എന്നിവര്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.സെലിബ്രേഷനില്‍ പങ്കെടുത്തവര്‍ക്കും സെലിബ്രേഷന്‍ വിജകമാക്കാന്‍ സഹായിച്ച വര്‍ക്കും സെക്രട്ടറി, ഡോ. സിജി മാത്യു നന്ദി രേഖപ്പെടുത്തി. ജെസ്സിന്‍ വര്‍ഗീസും റോഷിനി മാത്യൂസും സൂംമീറ്റിംഗ് കൈകാര്യം ചെയ്തു.


Other News in this category4malayalees Recommends