'സ്വാഗതം 2022' നമ്മള്‍ പുതുവത്സരം ആഘോഷിച്ചു

'സ്വാഗതം 2022' നമ്മള്‍ പുതുവത്സരം ആഘോഷിച്ചു
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഒരു വിര്‍ച്വല്‍ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം 'സ്വാഗതം 2022' സംഘടിപ്പിച്ചു.


നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം കലാകാരന്മാരും, ടീം പ്രയാഗും ചേര്‍ന്ന് ആസ്വാദ്യകരമായ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡിസംബര്‍ 31, 9 .00 പി.എം (ഇ.എസ്.ടി) ആരംഭിച്ച പരിപാടികള്‍ പുതുവര്‍ഷം പുലര്‍ന്നതിന് ശേഷം ഒരുമണിക്കൂറോളം നീണ്ടുനിന്നു .


കിഴക്കിന്റെ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനുമായ അഭിവന്ദ്യ കാതോലിക്കാ ബാവാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃദീയന്റെ അനുഗ്രഹ പ്രഭാഷണത്തോട് കൂടി സ്വാഗതം 2022 ആരംഭിച്ചു. കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി 'നമ്മളുടെ പള്ളിക്കുടവും', കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും 'നമ്മള്‍' നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിവന്ദ്യ കാതോലിക്കാ ബാവാ പ്രകീര്‍ത്തിച്ചു.


ചടങ്ങില്‍ ആല്‍ബെര്‍ട്ട പ്രൊവിന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി പ്രസാദ് പാണ്ഡ, കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.


ഭാവ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന ഗാനങ്ങള്‍, ഉത്സവ ഉല്ലാസ മികവ് നിറഞ്ഞു നില്ക്കുന്ന ഫ്യൂഷന്‍ പാട്ടുകള്‍, മലയാള നാടിന്റെ സുഗന്ധം പരത്തുന്ന ഒപ്പന, മാര്‍ഗംകളി, നാടോടിനൃത്തങ്ങള്‍ എന്നിവകള്‍ കൊണ്ട് ചടങ്ങുകള്‍ സമ്പന്നമായിരുന്നു . ചടങ്ങിന് ജോസഫ് ജോണ്‍ കാല്‍ഗറിയില്‍ നിന്ന് സ്വാഗതവും, ടൊറൊന്റോയില്‍ നിന്ന് നന്ദകുമാര്‍ .ജി. നന്ദിയും പറഞ്ഞു.


ഈ 2022 ല്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ചു പുതിയ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് . സംഘടനയുടെ സംഘാടകരായ രവിരാജ് രവീന്ദ്രന്‍, ശ്രീകുമാര്‍ ചന്ദ്രശേഖര്‍ , മാധവി ഉണ്ണിത്താന്‍, രഞ്ജിത് സേനന്‍, നിതിന്‍ നാരായണ , നന്ദകുമാര്‍ ജി. എന്നിവര്‍ അറിയിച്ചു.
Other News in this category4malayalees Recommends