കോവിഡ് വ്യാപനം ; ഫ്‌ളോറിഡ ആശുപത്രിയില്‍ പ്രസവ വാര്‍ഡ് പൂട്ടിയതോടെ അങ്കലാപ്പിലായി ചികിത്സയിലുള്ള ഗര്‍ഭിണികള്‍ ; മറ്റ് ആശുപത്രികള്‍ നോക്കാന്‍ നിര്‍ദ്ദേശം ; ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

കോവിഡ് വ്യാപനം ; ഫ്‌ളോറിഡ ആശുപത്രിയില്‍ പ്രസവ വാര്‍ഡ് പൂട്ടിയതോടെ അങ്കലാപ്പിലായി ചികിത്സയിലുള്ള ഗര്‍ഭിണികള്‍ ; മറ്റ് ആശുപത്രികള്‍ നോക്കാന്‍ നിര്‍ദ്ദേശം ; ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു
യുഎസില്‍ കോവിഡ് അതിവ്യാപനമാണ്. ഒമിക്രോണ്‍ കേസുകള്‍ കൂടി ഉയരുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഒമിക്രോണ്‍ അതിവേഗമാണ് പടരുന്നത്. കുട്ടികളിലും രോഗവ്യാപനം കൂടുകയാണ്. ആശുപത്രിയില്‍ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു.

കോവിഡ് ജനജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് ഇതര രോഗികളും ബുദ്ധിമുട്ടുകയാണ്. കുറച്ചുകാലമായി ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റ് രോഗമുള്ളവരും ഡോക്ടറുടെ സേവനം ആവശ്യമുള്ളവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Hospitalizations in Florida reached 5,425, according to the U.S. Department of Health and Human Services on Sunday. That¿s up more than 210 people from Saturday.¿ Pictured: A treatment room at the Holy Cross' Health Labor and Delivery Unit in Fort Lauderdale, Florida


ഫ്‌ളോറിഡയിലെ ഹോളി ക്രോസ് ഹെല്‍ത്ത് ആശുപത്രി ലേബര്‍ ,ഡെലിവറി യൂണിറ്റ് അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. പെട്ടെന്നുള്ള ആശുപത്രിയുടെ തീരുമാനം ഇതുവരെ ചികിത്സിച്ചിരുന്ന ഗര്‍ഭിണിയായ യുവതികളെ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്.

ആശുപത്രിയിലെ ജീവനക്കാരുടെ കുറവുമൂലം ചിലര്‍ സ്വയം ഇവിടെ നിന്ന് മറ്റിടത്തേക്ക് ചികിത്സ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. എന്ന് വീണ്ടും തുറക്കുമെന്ന് പോലും വ്യക്തമാക്കാതെയാണ് ആശുപത്രി ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. ഫ്‌ളോറിഡയില്‍ വെള്ളിയാഴ്ച മാത്രം 75900 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5425 പേരാണ് ഫ്‌ളോറിഡയില്‍ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലുള്ളത്. അസുഖബാധിതരായി ചിലര്‍ക്ക് ഐസൊലേഷനില്‍ പോകേണ്ടിവന്നതോടെ ജീവനക്കരും ആശുപത്രിയില്‍ കുറഞ്ഞു.

ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒറ്റ ദിവസം ചികിത്സയ്‌ക്കെത്തിയത് 70 കുട്ടികളാണ്. കുട്ടികളില്‍ രോഗ വ്യാപനം ഏറുകയാണ്.

Other News in this category4malayalees Recommends