കിമ്മിനെതിരെ ചീത്ത പറഞ്ഞുകൊണ്ടുള്ള ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ ; കയ്യക്ഷരത്തിന്റെ സാംപിളുമായി പൊലീസ് വീടുകള്‍ കയറി ഇറങ്ങുന്നതായി റിപ്പോര്‍ട്ട്

കിമ്മിനെതിരെ ചീത്ത പറഞ്ഞുകൊണ്ടുള്ള ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ ; കയ്യക്ഷരത്തിന്റെ സാംപിളുമായി പൊലീസ് വീടുകള്‍ കയറി ഇറങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക.

പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

'നീ കാരണം ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു' എന്നടക്കം ചുവരില്‍ എഴുതിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ അധികൃതര്‍ ഇത് നീക്കം ചെയ്‌തെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയേ മടങ്ങൂ എന്ന തീരുമാനത്തിലാണ് സുരക്ഷാമന്ത്രാലയം.

വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത്. മുമ്പ് 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിട്ടുണ്ട്. ചുമരെഴുത്ത് കണ്ടെത്തിയതിന് ശേഷം കയ്യക്ഷരത്തിന്റെ സാംപിളുകള്‍ക്കായി പോലീസും മറ്റും വീടുവീടാന്തരം കയറിയിറങ്ങുന്നതായാണ് വിവരം.



Other News in this category



4malayalees Recommends