സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കവിഞ്ഞു

സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കവിഞ്ഞു
സൗദി അറേബ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ പ്രതിദിന എണ്ണം 3,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 424 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യയും നേരിയ തോതില്‍ ഉയര്‍ന്നു. രാജ്യത്താകെ മൂന്നുമരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. ആകെ മരണസംഖ്യ 8,886 ആയി.

Other News in this category4malayalees Recommends