ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും.

ആകെ 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിന്റെയും ഇതിനനുവദിക്കാത്ത സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയവര്‍ക്ക് ഇവിടെ പോസിറ്റീവായതെങ്ങനയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.

രോഗബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാലിത് ഹോം ക്വാറന്റീനാണോ എന്ന് വ്യക്തമല്ല.

Other News in this category4malayalees Recommends