കൊറോണ കെണിയൊരുക്കി; പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ കഴിയാതെ യുഎസ് തൊഴില്‍രംഗം; ഡിസംബറില്‍ കൂട്ടിച്ചേര്‍ത്തത് 199,000 തൊഴിലവസരങ്ങള്‍ മാത്രം; പ്രതീക്ഷിച്ചത് 4 ലക്ഷത്തിന് മുകളില്‍ ജോലി; ഒമിക്രോണ്‍ ഉയരുന്നത് തലവേദനയാകും

ഡിസംബറില്‍ 199,000 തൊഴിലവസരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് യുഎസ് എംപ്ലോയേഴ്‌സ്. മുന്‍പ് നടത്തിയ പലവിധ പ്രവചനങ്ങളെ തകിടം മറിച്ച് ഏറെ കുറഞ്ഞ തോതിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. സമ്പദ് വ്യവസ്ഥ പണപ്പെരുപ്പവും, സപ്ലൈ ക്ഷാമവും നേരിടുമ്പോഴാണിത്.

422,000 തൊഴിലുകള്‍ പ്രതീക്ഷിച്ച ഇടത്താണ് ഈ കേസ് കണക്കുകള്‍. 2021ല്‍ ഏതെങ്കിലും മാസത്തില്‍ ചേര്‍ക്കപ്പെട്ട കേസുകളുടെ ഏറ്റവും കുറഞ്ഞ കണക്ക് കൂടിയാണിത്. അമേരിക്കക്കാര്‍ ജോലിയില്‍ തിരിച്ചെത്താന്‍ മടിക്കുമ്പോള്‍ ജോലികള്‍ക്ക് ആളെ കണ്ടെത്താന്‍ കഴിയാതെ ബിസിനസ്സുകള്‍ വിഷമിക്കുകയാണ്.

അതേസമയം തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 4.2 ശതമാനത്തില്‍ നിന്നും 3.9 ശതമാനമായി കുറഞ്ഞു. മഹാമാരിക്ക് ഇടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഡിസംബറില്‍ കുറഞ്ഞ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് ലേബര്‍ ക്ഷാമത്തെയും സ്വാധീനിക്കും.

ഡിസംബറിലെ കണക്കുകളില്‍ ഒമിക്രോണ്‍ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ ജനുവരിയിലെ കണക്കുകളെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. ഇതോടെ തൊഴിലുകളുടെ എണ്ണം വീണ്ടും കുറയാനാണ് സാധ്യത.
Other News in this category

4malayalees Recommends