തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു ; 23 കാരിയായ യുവതിയും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു

തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു ; 23 കാരിയായ യുവതിയും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു
തമിഴ്‌നാട്ടില്‍ കോവിഡിനെ പേടിച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. 23കാരി ജ്യോതികയും മൂന്ന് വയസ് പ്രായമുള്ള മകനുമാണ് മരിച്ചത്. മധുരയിലാണ് സംഭവം. ജ്യോതികയും അമ്മയും സഹോദരങ്ങളും അടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ചത്. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു.

ജനുവരി 8ന് ജ്യോതികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് പകരുമെന്ന് ഭയന്നാണ് ഇവര്‍ വിഷം കഴിച്ചത്. സംഭവം അടുത്ത് ദിവസമാണ് അയല്‍വാസികള്‍ അറിഞ്ഞത് ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ജ്യോതികയും മകനും മരിച്ചു. മറ്റ് മൂന്നു പേരെ പൊലീസ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജ്യോതികയുടെ അമ്മ ലക്ഷ്മി തന്റെ ഭര്‍ത്താവ് നാഗരാജിന്‍രെ മരണത്തോടെ മാനസികമായി തളര്‍ന്നിരുന്നു. കഴിഞ്ഞമാസമാണ് നാഗരാജ് മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ജ്യോതിക. കോവിഡ് ബാധിച്ചാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.Other News in this category4malayalees Recommends