തെലങ്കാനയില്‍ വഴിയോരത്തെ വിഗ്രഹത്തിന്റെ ചുവട്ടില്‍ മനുഷ്യത്തല ഛേദിച്ച നിലയില്‍; പൊലീസ് കേസെടുത്തു

തെലങ്കാനയില്‍ വഴിയോരത്തെ വിഗ്രഹത്തിന്റെ ചുവട്ടില്‍ മനുഷ്യത്തല ഛേദിച്ച നിലയില്‍; പൊലീസ് കേസെടുത്തു
തെലങ്കാനയിലെ ഒരു വഴിയോര ആരാധനാലയത്തിലെ കാളി വിഗ്രഹത്തിന്റെ ചുവട്ടില്‍ ഒരു മനുഷ്യന്റെ ഛേദിച്ച തല ഇന്നലെ കണ്ടെത്തി.നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

30 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതായും തല കൊണ്ടുവന്ന് വിഗ്രഹത്തിന്റെ കാല്‍ക്കല്‍ വെച്ചതായും സംശയിക്കുന്നതായി ദേവരകൊണ്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറഞ്ഞു.അന്വേഷണത്തിന് പോലീസ് എട്ട് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.

ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.മരിച്ചയാളെ തിരിച്ചറിയുന്നതിന് പൊലീസും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനിടെ, സമീപത്തെ സൂര്യപേട്ടയില്‍ നിന്നുള്ള ഒരു കുടുംബം പൊലീസുമായി ബന്ധപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ 30 വയസ്സുള്ള മാനസിക വിഭ്രാന്തിയുള്ള ആളുമായി ഇയാളുടെ മുഖഭാവം പൊരുത്തപ്പെടുന്നുണ്ടെന്ന് അറിയിച്ചു.

ആരാധനാലയത്തിലുണ്ടായിരുന്ന പുരോഹിതന്‍ പോലീസില്‍ വിവരമറിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തല കൊണ്ട് വന്ന് വെച്ച രീതി അനുസരിച്ച് നരബലിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സംഭവം.

Other News in this category4malayalees Recommends