കോവിഡ് കേസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് അമേരിക്ക; ഒരൊറ്റ ദിവസം 1.486 മില്ല്യണ്‍ പുതിയ കേസുകള്‍; ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ്; മരണങ്ങള്‍ ആ വഴിയ്ക്കല്ലെന്നത് ആശ്വാസം

കോവിഡ് കേസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് അമേരിക്ക; ഒരൊറ്റ ദിവസം 1.486 മില്ല്യണ്‍ പുതിയ കേസുകള്‍; ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ്; മരണങ്ങള്‍ ആ വഴിയ്ക്കല്ലെന്നത് ആശ്വാസം

കോവിഡ് മഹാമാരിയുടെ റെക്കോര്‍ഡ് ഭേദിക്കുന്നത് അമേരിക്ക തുടരുന്നു. 1,485,764 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകള്‍ക്കൊപ്പം മരണങ്ങള്‍ ഉയര്‍ന്നില്ലെന്നത് ആശ്വാസമായി. മരണങ്ങള്‍ 12 ശതമാനം ഉയര്‍ന്ന് 1906 പേരുടെ ജീവനാണ് കവര്‍ന്നത്.


കേസുകള്‍ ഒരാഴ്ച കൊണ്ട് 27 ശതമാനമാണ് ഉയര്‍ന്നത്. ജനുവരി 3ന് 1.171 മില്ല്യണ്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇതിന് മുന്‍പുള്ള ഏകദിന റെക്കോര്‍ഡ്. ഒരു മില്ല്യണ്‍ കടന്ന് ദൈനംദിന കേസുകള്‍ ആദ്യമായി അന്നാണ് രേഖപ്പെടുത്തിയത്.

അതേസമയം മരണങ്ങളില്‍ 12 ശതമാനം മാത്രമാണ് വര്‍ദ്ധനയെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഡാറ്റ വ്യക്തമാക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ കേസുകള്‍ കൂടി സ്റ്റേറ്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് തിങ്കളാഴ്ചകളില്‍ കണക്കുകള്‍ വര്‍ദ്ധിച്ച് നില്‍ക്കാനുള്ള ഒരു കാരണം. ഇങ്ങനെ നോക്കിയാല്‍ വരും ദിവസങ്ങളില്‍ ഇന്‍ഫെക്ഷനുകള്‍ കുറയാനാണ് സാധ്യത.

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും തിങ്കളാഴ്ച യുഎസ് റെക്കോര്‍ഡ് സൃഷ്ടിച്ചു. വൈറസ് ബാധിച്ച് 132,646 രോഗികളാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ 132,051 കേസുകളുടെ റെക്കോര്‍ഡാണ് മറികടന്നത്.

എന്നാല്‍ ഇതനുസരിച്ച് ആളുകള്‍ മരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് ആശുപത്രിയില്‍ രോഗികള്‍ വര്‍ദ്ധിക്കുമ്പോള്‍ മരണങ്ങളും കൂടിയിരുന്നു. അതിനാല്‍ നിലവിലെ പ്രവേശനങ്ങളില്‍ എല്ലാം വൈറസുമായി ബന്ധപ്പെട്ടല്ലെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends