ബന്ധുവീട്ടില്‍ നിന്ന് 70 രൂപ മോഷ്ടിച്ചു, മൂന്നാം ക്ലാസുകാരിയെ വായിലും തുടയിലും പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ

ബന്ധുവീട്ടില്‍ നിന്ന് 70 രൂപ മോഷ്ടിച്ചു, മൂന്നാം ക്ലാസുകാരിയെ വായിലും തുടയിലും പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താല്‍ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന് 70 രൂപ കാണാതായി. അന്വേഷണത്തില്‍ കുട്ടിയാണ് പലഹാരം വാങ്ങാന്‍ പണമെടുത്തതെന്ന് കണ്ടെത്തി. ബന്ധുവായ മല്ലികയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. പിന്നാലെ, സ്പൂണ്‍ അടുപ്പില്‍ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും പൊള്ളലേല്‍പിക്കുകയായിരുന്നു. അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശ നിലയിലാവുകയായിരുന്നു.

സമീപത്തെ ഫാര്‍മസിയില്‍നിന്നു മരുന്ന് വാങ്ങി നല്‍കിയെങ്കിലും ആരോഗ്യനില അവതാളത്തിലായി. തുടര്‍ന്ന് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറത്തുവന്നത്.

Other News in this category4malayalees Recommends