ദിലീപെന്ന നടനെ ഇഷ്ടമാണ്, വ്യക്തിയെ അറിയില്ല , പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് പറയുന്നു ; ഒമര്‍ ലുലു

ദിലീപെന്ന നടനെ ഇഷ്ടമാണ്, വ്യക്തിയെ അറിയില്ല , പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് പറയുന്നു ; ഒമര്‍ ലുലു
നടന്‍ ദിലീപിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് വിവാദത്തില്‍ കലാശിച്ചതോടെ നിരുപാധികം മാപ്പ് പറഞ്ഞ് സംവിധാകന്‍ ഒമര്‍ ലുലു. തന്റെ പോസ്റ്റിനും കമ്മന്റുകള്‍ക്കും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നതെന്ന് സംവിധായകന്‍ കുറിച്ചു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് പറയുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ നടനെന്ന രീതിയില്‍ ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നുമായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. കുറിപ്പ് വിവാദത്തിലായതോടെ പോസ്റ്റ് ഒമര്‍ ലുലു നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്‍ പ്രതിഷേധമാണ് ഒമര്‍ ലുലുവിനെതിരെ ഉയര്‍ന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നത്.

1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല)

2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവല്‍ക്കരിച്ചിട്ട് ഇല്ലാ മനുഷ്യന്‍ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് 'സത്യം ജയിക്കട്ടെ'.

3) കമ്മന്റില്‍ ക്‌ളിപ്പ് കാണിലേ എന്ന് ഞാന്‍ചോദിച്ചത് ക്‌ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.

നമ്മുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കുന്ന ദൃശ്യം നമ്മള്‍ കാണാന്‍ നില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ് ??.

#സത്യംജയിക്കട്ടെ??

Other News in this category4malayalees Recommends