പ്രകൃതി സ്‌നേഹിയായ പി ടി തന്റെ സംസ്‌കാരത്തിന് പൂക്കള്‍ വേണ്ടെന്ന് അന്ത്യാഭിലാഷമറിയിച്ചിട്ടും ' നഗരസഭ അംഗങ്ങള്‍ക്ക് ' നിര്‍ബദ്ധം ; പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങിയത് 1.27 ലക്ഷം രൂപയ്ക്ക്

പ്രകൃതി സ്‌നേഹിയായ പി ടി തന്റെ സംസ്‌കാരത്തിന് പൂക്കള്‍ വേണ്ടെന്ന് അന്ത്യാഭിലാഷമറിയിച്ചിട്ടും ' നഗരസഭ അംഗങ്ങള്‍ക്ക് ' നിര്‍ബദ്ധം ; പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങിയത് 1.27 ലക്ഷം രൂപയ്ക്ക്
അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ചെലവായ തുകയെ ചൊല്ലി തൃക്കാക്കര സഭയില്‍ പുതിയ വിവാദം. 1.27 ലക്ഷം രൂപയാണ് പൂക്കള്‍ വാങ്ങിക്കുന്നതിനായി തൃക്കാക്കര നഗരസഭ ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഴിമതിയുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ എല്‍ഡിഎഫ് ഭരണ സമിതിയ്ക്ക് എതിരെ രംഗത്തെത്തി. ചെലവായ തുക കൗണ്‍സിലില്‍ ആലോചിക്കാതെ നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് പരാതിയും നല്‍കി. പി ടി തോമസിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാള്‍, മൃതദേഹം വച്ച പീഠം എന്നിവ അലങ്കരിക്കാനായി വാങ്ങിയ പൂക്കള്‍ക്കായി 1.27 ലക്ഷം ചെലവഴിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.

മരണാനന്തര ചടങ്ങില്‍ ഒരു പൂവ് പോലും നോവിക്കപ്പെടരുത് എന്ന ആവശ്യപ്പെട്ടിരുന്ന പിടി തോമസിന്റെ അന്ത്യയാത്രയാണ് പൂക്കളുടെ പേരില്‍ വിവാദത്തിലാവുന്നത്. എന്നാല്‍ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഭരണ പക്ഷത്തിന്റെ നിലപാട്. ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചത് 43 അംഗങ്ങളുടെയും യോഗം വിളിച്ചാണ് എന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പ്രതികരണം. പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ കഴിയാതിരുന്നത് ചെലവ് വര്‍ധിപ്പിച്ചെന്നും നഗരസഭാധ്യക്ഷ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഉയരുന്ന വിവാദം മരിച്ചു കഴിഞ്ഞിട്ടും പി ടി തോമസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്ത്യയാത്രയില്‍ പൂഷ്പ ചക്രം വയ്ക്കരുത് എന്ന് മാത്രമാണ് പിടി തോമസ് അന്ത്യാഭിലാഷമായി പറഞ്ഞിട്ടുള്ളത് എന്നും അധ്യക്ഷ പറയുന്നു.

Other News in this category4malayalees Recommends