ഐഎസ് പ്രണയം, ഭീകരന്റെ ഭാര്യയാകാന്‍ നാടുവിട്ടു, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ തിരിച്ചെത്തിയാല്‍ മതിയെന്നായി : ഐഎസ് വധുവിന്റെ ഹര്‍ജി പോലും പരിഗണിക്കാതെ യുഎസ്

ഐഎസ് പ്രണയം, ഭീകരന്റെ ഭാര്യയാകാന്‍ നാടുവിട്ടു, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ തിരിച്ചെത്തിയാല്‍ മതിയെന്നായി : ഐഎസ് വധുവിന്റെ ഹര്‍ജി പോലും പരിഗണിക്കാതെ യുഎസ്
സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ഐ എസ് ഭീകരന്റെ വധുവായ ഹോഡ മുത്താനയുടെ ഹര്‍ജി പരിഗണിക്കാന്‍ കൂട്ടാക്കാതെ യുഎസ് സുപ്രീം കോടതി. അലബാമയില്‍ ജനിച്ചു വളര്‍ന്ന ഹോഡ മുത്താന 2014 ലാണ് ഐഎസില്‍ ചേരാനായി നാട് വിടുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ജിഹാദിസ്റ്റായ അബു ജിഹാദ് അല്‍ ഓസ്‌ട്രേലി എന്ന പേരുള്ള സുഹാന്‍ റഹ്മാനുമായി വിവാഹം ചെയ്തു. ഐഎസില്‍ ചേര്‍ന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹോഡ മുത്താന ഇപ്പോള്‍ പറയുന്നത് .

Supreme court refuses to hear appeal of ISIS bride Hoda Muthana who revoked  US citizenship and joined terror group in Syria but now wants to come back

മുത്താനയുടെ ഭര്‍ത്താവ് റഹ്മാന്‍ 2015 മാര്‍ച്ചില്‍ സിറിയയില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ടുണീഷ്യന്‍ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവില്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് . ഹോഡ മുത്താന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു എന്ന വിവരത്തിന് പിന്നാലെ യുഎസ് പൗരയല്ലെന്ന് അധികൃതര്‍ നിര്‍ണ്ണയിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. 2019ലാണ്, മുത്താനയുടെ പ്രവേശനം തടഞ്ഞ ഫെഡറല്‍ കോടതിക്കെതിരെ പിതാവ് അപ്പീല്‍ നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി അഭിപ്രായം പറയാതെ തന്നെ ഹര്‍ജി നിരസിച്ചു.

അമേരിക്കയില്‍ ജനിച്ച യെമന്‍ വംശജയായ വനിതയാണ് ഹോഡാ മുത്താന . സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനയ്ക്ക് 2019 ജനുവരിയില്‍ അവര്‍ കീഴടങ്ങി. യുഎസിലെ യെമന്‍ നയതന്ത്രജ്ഞനായിരുന്നു പിതാവ് . എന്നാല്‍ ഫെഡറല്‍ നിയമപ്രകാരം, യുഎസില്‍ ജനിക്കുന്ന നയതന്ത്രജ്ഞരുടെ കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്നതല്ല.Other News in this category4malayalees Recommends