കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനായി ; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനായി ; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്.

105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കേസില്‍ ഒടുവില്‍ ശിക്ഷ വിധിക്കുന്നത്. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറഞ്ഞത്.

സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായുരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങുന്നതുവരെ ചര്‍ച്ചയായി.പ്രതിഷേധം കനത്തതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു.

ലൈംഗീക പീഡന കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണിദ്ദേഹം. അതിനാല്‍ തന്നെ ദേശീയ അന്തര്‍ദേശിയ മധ്യങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിരുന്നു.

ദൈവത്തിന് സ്തുതിയെന്നാണ് ഫ്രാങ്കോമുളയ്ക്കല്‍ വിധി വന്ന ശേഷം പ്രതികരിച്ചത്. നിയമസഭായം ചെയ്തവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ജലന്ധര്‍ രൂപത നന്ദി പറഞ്ഞു.

Other News in this category4malayalees Recommends