പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം, നീതി ലഭിക്കും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം, നീതി ലഭിക്കും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.

മൊഴികള്‍ അനുകൂലമായിരുന്നു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാനാകുന്ന കാലമാണ് ഇതെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.സിസ്റ്ററിന് നീതി കിട്ടും വരെ മുന്നോട്ടുപോകുമെന്നും കന്യസ്ത്രീകള്‍ പറഞ്ഞു. സഭയുടെ ഭാഗത്ത് നിന്ന പ്രതികാര നടപടികള്‍ ഉണ്ടായാല്‍ ഭയമില്ലെന്നും അവര്‍ പറഞ്ഞു. കേസില്‍ കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണ് ഇതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിധി അംഗീകരിക്കാനാവില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി. ഹരിശങ്കര്‍. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends