ചില വിത്തുകള്‍ പെട്ടെന്ന് മുളച്ചെങ്കിലും വേരിറങ്ങയില്ല, ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു: എന്‍ എസ് മാധവന്‍

ചില വിത്തുകള്‍ പെട്ടെന്ന് മുളച്ചെങ്കിലും വേരിറങ്ങയില്ല, ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു: എന്‍ എസ് മാധവന്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം.

എന്‍ എസ് മാധവന്റെ ട്വീറ്റ്:

യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു.

ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല.

ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.


Other News in this category4malayalees Recommends